മുട്ടില്‍ മരം മുറിക്കേസ്: ഭൂഉടമകളുടെ പേരില്‍ ഉണ്ടാക്കിയ കത്തുകളെല്ലാം വ്യാജം

പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയതും വളര്‍ന്നുവന്നതുമായ മരങ്ങള്‍ ഭൂഉടമകള്‍ക്ക് മുറിച്ച് മാറ്റാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു വയനാട്ടിലെ വന്‍ മരംകൊള്ള

author-image
shafeek cm
New Update
muttil case

muttil case

വയനാട്‌; മുട്ടില്‍ മരം മുറിക്കേസില്‍ ഭൂഉടമകളുടെ പേരില്‍ ഉണ്ടാക്കിയ അനുമതിക്കത്തുകളെല്ലാം വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മരം മുറിക്കുന്നതിനായി വില്ലേജ് ഓഫീസില്‍ നല്‍കിയ അപേക്ഷകളാണ ്‌വ്യാജമായി ഉണ്ടാക്കിയതെന്ന് കണ്ടെത്തിയത്. വില്ലേജ് ഓഫീസില്‍ നല്‍കിയ എഴുകത്തുകളും പ്രതി റോജ്ി അഗസ്റ്റിന്റെ കൈപ്പടയില്‍ ഉള്ളതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Advertisment

പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയതും വളര്‍ന്നുവന്നതുമായ മരങ്ങള്‍ ഭൂഉടമകള്‍ക്ക് മുറിച്ച് മാറ്റാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു വയനാട്ടിലെ വന്‍ മരംകൊള്ള. മുട്ടിലാണ് ആദിവാസി ഭൂമിയില്‍ നിന്നുപോലും ആന്റോ- റോജി – ജോസ് കുട്ടി അഗസ്റ്റിന്‍ സഹോദരന്‍മാര്‍ 104 മരങ്ങള്‍ മുറിച്ചു കടത്തിയത്.ഇവരുടെ സഹായികള്‍ ഭൂഉടമകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരായാണ് താനൂര്‍ ഡിവൈഎസ്പി വി.വി.ബെന്നി് അന്വേഷണം നടത്തുന്നത്.

മരം മുറിക്കേസില്‍ പ്രത്യേക സംഘം അന്വേഷിക്കുന്ന 19 കേസില്‍ ഏഴു കേസില്‍ ഇതിനകം കുറ്റപത്രം നല്‍കി. ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ മുട്ടില്‍ മരംമുറിയിലാണ് ഇനി കുറ്റപത്രം സമര്‍പ്പിക്കേണ്ടത്. 300 വര്‍ഷത്തിന് മുകളില്‍ ഉള്ള 12 മരങ്ങളും 400 വര്‍ഷത്തിന് മുകളില്‍ ഉളള 9 മരങ്ങളും, 500 വര്‍ഷം പഴക്കമുള്ള മൂന്ന് മരങ്ങളും മുറിച്ച് മാറ്റിയവയില്‍ ഉണ്ടായിരുന്നുവെന്നാണ് അന്വേണ സംഘം കണ്ടെത്തിയത്.ഭൂപരിഷ്‌ക്കരണ നിയമം വന്ന ശേഷം പട്ടയഭൂമിയില്‍ നിന്നും മരംമുറിക്കാനുള്ള അനുമതിയുണ്ടെന്ന പ്രതികളുടെ വാദത്തെ തള്ളുന്നതാണ് മരങ്ങളുടെ ഈ ഡി എന്‍ എ റിപ്പോര്‍ട്ട്.

WAYANAD muttil case
Advertisment