ഇന്ന് നിർണായകം ; വിവാദമായ ഡൽഹി ഓർഡിനൻസിന് പകരമുള്ള ബിൽ അമിത് ഷാ അവതരിപ്പിക്കും; ഇതോടെ പാർലമെന്റിൽ ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള നിർണായക പോരാട്ടത്തിന് ഇന്ന് തുടക്കമാകും

പ്രതിപക്ഷ പ്രതിനിധികളുടെ സന്ദർശനം സംഘർഷത്തിലേക്ക് നീങ്ങും, സർക്കാരിനെ മൂലക്കിരുത്താൻ പാർട്ടികൾക്ക് അവസരമൊരുക്കുന്ന ചർച്ചയ്ക്ക് മധ്യസ്ഥത കണ്ടെത്തണമെന്ന് പ്രതിപക്ഷ എംപിമാർ

New Update
delhi bill.jpg

ഡൽഹി: ഇന്ന് വിവാദമായ ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ബിൽ 2023 കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിക്കും.

Advertisment

ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ മേൽ കേന്ദ്രത്തിന് നിയന്ത്രണം അനുവദിച്ച ഓർഡിനൻസിന് പകരം,  സ്ഥലംമാറ്റങ്ങളിലും നിയമനങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരത്തിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കുകയെന്നതാണ് വിവാദ ബിൽ ലക്ഷ്യമിടുന്നത്.

ഇതോടെ പാർലമെന്റിൽ ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള നിർണായക പോരാട്ടത്തിനാണ് തുടക്കം കുറിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ അവതരിപ്പിക്കുകയും അടിയന്തിര നിയമനിർമ്മാണത്തിന്  പിന്നിലെ കാരണങ്ങൾ വിശദീകരിക്കുകയും ചെയ്യും. 

മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് നടപടികൾ ആവർത്തിച്ച് തടസ്സപ്പെടുകയും ലോക്‌സഭയിലും രാജ്യസഭയിലും തർക്കം തുടരുകയും ചെയ്യുമ്പോൾ പുതിയ തന്ത്രങ്ങളിലൂടെ 'ഇന്ത്യ' എന്ന പുതിയ പ്രതിപക്ഷ സഖ്യത്തിൽ ഭിന്നിപ്പിനാണ് സർക്കാരിന്റെ നീക്കം. 

പ്രതിപക്ഷ പ്രതിനിധികളുടെ മണിപ്പൂർ സന്ദർശനം ദേശീയ ശ്രദ്ധ ആകർഷിച്ചതോടെ സർക്കാരിനെതിരെ  ആഞ്ഞടിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് അവസരമൊരുങ്ങുന്ന സാഹചര്യത്തിൽ തന്ത്രങ്ങളിലൂടെ അത് പൊളിച്ചയ്ക്കുകയാണ് സർക്കാർ ലക്‌ഷ്യം.

സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പരാജയപ്പെട്ടുവെന്ന് വാദിക്കാൻ ആവശ്യമായ വെടിക്കോപ്പുകളാണ് പ്രതിപക്ഷം ആയുധമാക്കുന്നത്.

delhi bill
Advertisment