കുനോ ദേശീയോദ്യാനത്തില്‍ ഒരു പെണ്‍ ചീറ്റ കൂടി ചത്തു

അഞ്ച് മാസത്തിനുള്ളില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് ചീറ്റകള്‍ ചത്തിരുന്നു.

New Update
cheetta123

ഭോപ്പാല്‍: കുനോ ദേശീയോദ്യാനത്തില്‍  ചത്തു വീഴുന്ന ചീറ്റപ്പുലികളുടെ എണ്ണം കൂടുന്നു. ദക്ഷിണാഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ ഒന്ന് ഇന്ന് ചത്തു.

Advertisment

രണ്ട് പെണ്‍ ചീറ്റകള്‍ തുറസായ സ്ഥലത്തായിരുന്നു.   അതില്‍ ഒന്നിനെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ധാത്രി എന്ന പെണ്‍ചീറ്റയാണ് ചത്തത്. അഞ്ച് മാസത്തിനുള്ളില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് ചീറ്റകള്‍ ചത്തിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

മറ്റു ഏഴ് ആണും ആറ് പെണ്ണും ഒരു പെണ്‍കുഞ്ഞും ആരോഗ്യകരമാണെന്നും പാര്‍ക്കിലെ വന്യജീവി മൃഗഡോക്ടര്‍മാരും നമീബിയന്‍ വിദഗ്ധരും ഇവയുടെ ആരോഗ്യം നിരീക്ഷിച്ചു വരികയാണെന്നും കുനോ ദേശീയോദ്യാനം അധികൃതര്‍ അറിയിച്ചു. 

Advertisment