New Update
/sathyam/media/media_files/vsZ1juQj7VoSFTWDL06V.jpg)
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ക്ക് വെടിയേറ്റു. ഉത്തര്‍പ്രദേശ് സ്വദേശികളായ ഉസ്മാൻ മാലിക് (20), സോഫിയാൻ (25) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
Advertisment
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരുവരും അപകടനില തരണം ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീർ താഴ്‌വരയിൽ അതിഥി തൊഴിലാളികൾക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.
ഒക്‌ടോബർ 20-ന് ഗന്ദർബാൽ ജില്ലയിലെ ടണൽ നിർമ്മാണ സ്ഥലത്ത് ഒരു ഡോക്ടറും ബീഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേരെ തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us