New Update
/sathyam/media/media_files/5vDWxWLSsJEH7CIcdcnv.jpg)
അംറേലി: ഗുജറാത്തിലെ അംറേലിയില്‍ കാറിനുള്ളില്‍ കുടുങ്ങിയ നാലു കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. അംറേലിയിലെ രന്ധിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. രണ്ട് വയസിനും നാല് വയസിനും ഇടയിലുള്ള കുട്ടികളാണ് ശ്വാസം മുട്ടി മരിച്ചത്.
Advertisment
മാതാപിതാക്കള്‍ ജോലിക്ക് ഫാമില്‍ ജോലിക്ക് പോയ സമയത്താണ് സംഭവം. രാവിലെ 7.30ഓടെയാണ് മാതാപിതാക്കള്‍ ജോലിക്ക് പോയത്. ഈ സമയം കളിച്ചുകൊണ്ടിരുന്ന നാലു കുട്ടികള്‍ ഫാം ഉടമയുടെ കാറില്‍ കയറുകയായിരുന്നു.
എന്നാല്‍ കുട്ടികള്‍ ഇതിനുള്ളില്‍ ഉണ്ടെന്നറിയാതെ കാര്‍ പൂട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ടാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us