ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു; മൂന്ന് ജവാന്മാര്‍ക്ക് പരിക്ക്‌

യൂണിഫോം ധരിച്ച ഏഴ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും ചില ആയുധങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഏറ്റുമുട്ടലിൽ മൂന്ന് ജവാൻമാർക്ക് പരിക്കേറ്റതായും പ്രദേശത്ത് തിരച്ചിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

New Update
G

നാരായൺപൂർ: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ മൂന്ന് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. 

Advertisment

ഓർക്കാ മേഖലയിലെ ഗോബൽ, തുൽത്തുലി ഗ്രാമങ്ങൾക്ക് സമീപമുള്ള വനത്തിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

നാരായൺപൂർ, കൊണ്ടഗാവ്, ദന്തേവാഡ, ബസ്തർ ജില്ലകളിലെ പൊലീസിൻ്റെ ജില്ലാ റിസർവ് ഗാർഡിലെ ഉദ്യോഗസ്ഥരും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൻ്റെ (ഐടിബിപി) 45-ാം ബറ്റാലിയനുമാണ് ഓപ്പറേഷനിൽ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. 

യൂണിഫോം ധരിച്ച ഏഴ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും ചില ആയുധങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഏറ്റുമുട്ടലിൽ മൂന്ന് ജവാൻമാർക്ക് പരിക്കേറ്റതായും പ്രദേശത്ത് തിരച്ചിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റുകൾ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സംഭവത്തോടെ സംസ്ഥാനത്ത് ഈ വർഷം ഇതുവരെ സുരക്ഷാ സേനയുമായുള്ള വെവ്വേറെ ഏറ്റുമുട്ടലുകളിൽ 125 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

മെയ് 23 ന് നാരായൺപൂർ-ബിജാപൂർ അന്തർ ജില്ലാ അതിർത്തിയിലെ വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടപ്പോൾ മെയ് 10 ന് ബീജാപൂർ ജില്ലയിൽ 12 പേർ കൊല്ലപ്പെട്ടു. ഏപ്രിൽ 30 ന് നാരായൺപൂർ, കാങ്കർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ പത്ത് മാവോയിസ്റ്റുകൾ  കൊല്ലപ്പെട്ടു. ആപ്പിൽ 16 ന് കാങ്കർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 29 പേരും കൊല്ലപ്പെട്ടു.

Advertisment