New Update
/sathyam/media/media_files/QDpZQ8BV1c906QpRcqzE.jpg)
ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിൽ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സീറ്റ് ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്.
Advertisment
ഡല്‍ഹിയില്‍ ആകെയുള്ള ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിൽ ആം ആദ്മി പാര്‍ട്ടി നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും മത്സരിക്കുന്നതിനാണ് ധാരണയിലെത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി, വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹി, പടിഞ്ഞാറന്‍ ഡല്‍ഹി, തെക്കന്‍ ഡല്‍ഹി സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും കിഴക്കന്‍ ഡല്‍ഹി, വടക്ക് കിഴക്കന്‍ ഡല്‍ഹി, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും മത്സരിക്കും.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ വസതിയില്‍ ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഇന്നു വൈകുന്നേരത്തോടെ ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us