/sathyam/media/media_files/2024/10/19/XwjX6SIL676GmxmECHde.jpg)
പൂനെ: മോഷണം പോയ സ്‌കൂട്ടര്‍ തിരിച്ചുകിട്ടാന്‍ യുവാവിന്റെ പോരാട്ടം. തന്റെ മരിച്ചുപോയ അമ്മയുടെ ഓര്‍മ്മയായ സ്‌കൂട്ടര്‍ തിരിച്ചു തന്നാല്‍, മോഷ്ടാവിന് പുതിയ ഇരുചക്രവാഹനവും യുവാവ് വാഗ്ദാനം ചെയ്തു. പൂനെയിലാണ് സംഭവം. അഭയ് ചൗഗുലെ എന്ന വ്യക്തിയുടെ സ്‌കൂട്ടറാണ് മോഷ്ടിക്കപ്പെട്ടത്.
ദസറ ദിനത്തിൽ കോത്രൂഡ് പ്രദേശത്ത് ഛത്രപതി ശിവജി മഹാരാജിൻ്റെ പ്രതിമയ്ക്ക് സമീപത്തുനിന്നാണ് തന്റെ കറുത്ത ആക്ടീവ നഷ്ടപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടും സ്‌കൂട്ടർ കണ്ടെത്താനായിട്ടില്ല.
മരിക്കുന്നതിന് മുമ്പ് അമ്മ വാങ്ങിയ സ്‌കൂട്ടറിനോട് വൈകാരിക ബന്ധമുണ്ട്. അർബുദവുമായി നീണ്ട പോരാട്ടത്തിന് ശേഷം മൂന്ന് മാസം മുമ്പാണ് അമ്മ മരിച്ചത്.രണ്ട് വര്‍ഷം മുമ്പ് കൊവിഡ് ബാധിച്ച് പിതാവിനെയും നഷ്ടപ്പെട്ടിരുന്നു.
“ദയവായി എൻ്റെ ബ്ലാക്ക് ആക്റ്റിവ എംഎച്ച്14BZ6036 കണ്ടെത്താൻ എന്നെ സഹായിക്കൂ''-അഭയ് ചൗഗുലെ സമൂഹമാധ്യമത്തില്‍ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us