ആദായനികുതി വകുപ്പ് തന്റെ ഹെലികോപ്ടര്‍ പരിശോധിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി; ബിജെപി വിറയ്ക്കുന്നുവെന്നതിന്റെ തെളിവെന്ന് തൃണമൂലിന്റെ വിമര്‍ശനം; ആരോപണങ്ങള്‍ നിഷേധിച്ച് ഇന്‍കം ടാക്‌സ് അധികൃതര്‍

ബംഗാളിലും രാജ്യത്തുടനീളവും ബിജെപി വിറയ്ക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ നടപടികളെന്ന് തൃണമൂൽ കോൺഗ്രസ്. ഇന്‍കം ടാക്‌സ് അധികൃതര്‍ ആരോപണം നിഷേധിച്ചു.

New Update
abhishek banerjee

കൊല്‍ക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ഹെലികോപ്റ്റർ കൊൽക്കത്തയിലെ ബെഹാല ഫ്ലൈയിംഗ് ക്ലബ്ബിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തതായി ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തിയാണ് ഐടി ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയതെന്ന് തൃണമൂൽ ആരോപിച്ചു.

Advertisment

ബംഗാളിലും രാജ്യത്തുടനീളവും ബിജെപി വിറയ്ക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ നടപടികളെന്ന് തൃണമൂൽ കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു എന്നാല്‍ ഇന്‍കം ടാക്‌സ് അധികൃതര്‍ ആരോപണം നിഷേധിച്ചു. തൃണമൂല്‍ ആരോപിക്കുന്നതുപോലെ ഏതെങ്കിലും ഹെലികോപ്റ്ററോ, വിമാനമോ ആദായ നികുതി വകുപ്പ് പരിശോധിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

പശ്ചിമ ബംഗാളിലെ മാൾഡയിൽ നിന്ന് ബെഹാല ഫ്ലൈയിംഗ് ക്ലബിലേക്ക് ഒരു ഹെലിക്ടോപ്ടര്‍ എത്തിയതിന്റെ വിവരങ്ങൾ ശേഖരിക്കാൻ ആദായനികുതി വകുപ്പിൻ്റെ ഒരു ടീമിനെ 'പതിവ് രീതിയിൽ' അയച്ചിരുന്നു. 

ഹെലികോപ്റ്റർ എത്തിയ വിവരം എയർ ട്രാഫിക് കൺട്രോളിൽ നിന്ന് ലഭിച്ചതായും ആവശ്യമായ വിവരങ്ങൾ ശേഖരിച്ച ശേഷം വകുപ്പ് ഉദ്യോഗസ്ഥർ അവിടെ നിന്ന് പോയതായും അധികൃതര്‍ പറഞ്ഞു. അഭിഷേക് ബാനര്‍ജി അവിടെ ഉണ്ടായിരുന്നില്ലെന്നും, ഹെലികോപ്റ്ററിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisment