മാതാപിതാക്കള്‍ ഉറങ്ങിയ സമയത്ത് കാറുമെടുത്ത് ഇറങ്ങി; അമിതവേഗതയില്‍ ഡ്രൈവിംഗ്; 17കാരന്‍ ഓടിച്ച കാറിടിച്ച് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം; അപകടത്തില്‍ കാര്‍ കത്തിയമര്‍ന്നു

17കാരന്‍ ഓടിച്ച കാറിടിച്ച് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിലാണ് സംഭവം

New Update
1 accident

കോയമ്പത്തൂര്‍: 17കാരന്‍ ഓടിച്ച കാറിടിച്ച് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിലാണ് സംഭവം. അതിഥിതൊഴിലാളിയെ ഇടിച്ചതിന് പിന്നാലെ മീഡിയനില്‍ ഇടിച്ച കാര്‍ കത്തിനശിച്ചു. വാഹനം ഓടിച്ച 17കാരനെ പ്രദേശത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. 

Advertisment

കാറിന്റെ ഗ്ലാസ് തകര്‍ത്താണ് പ്രദേശത്തുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികള്‍ 17കാരനെ പുറത്തെത്തിച്ചത്. പശ്ചിമ ബംഗാൾ സ്വദേശിയായ അക്ഷയ് (23) ആണ് കാറിടിച്ച് മരിച്ചത്.  അവിനാശി റോഡിൽ മേൽപ്പാലത്തിൻ്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അക്ഷയ്. ഈ സമയത്താണ് കാറിടിച്ചത്.

പുലർച്ചെ 12.30 ഓടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പീളമേട്ടിൽ നിന്ന് ഗാന്ധിപുരത്തേക്ക് പോവുകയായിരുന്നു 17കാരന്‍. അമിതവേഗതയും, അലക്ഷ്യമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമായത്.

കൃത്യമായി വാഹനം ഓടിക്കാനും 17കാരന് അറിയില്ലായിരുന്നു. മാതാപിതാക്കള്‍ ഉറങ്ങിയ സമയത്ത് അവരറിയാതെ കാറുമെടുത്ത് ഇറങ്ങുകയായിരുന്നു. 17കാരന്‍, കുട്ടിയുടെ പിതാവ്, മുത്തച്ഛന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മുത്തച്ഛന്റെ പേരിലാണ്.

Advertisment