/sathyam/media/media_files/GLEmy5xStsHbvN8XKCFc.jpg)
ഗാങ്‌ടോക്ക്: സിക്കിമില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ പെഡോങ്ങിൽ നിന്ന് സിക്കിമിലെ സുലുക്കിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. സിക്കിമിലെ പാക്യോങ് ജില്ലയിലെ സിൽക്ക് റൂട്ടിലാണ് അപകടമുണ്ടായത്.
സിൽക്ക് റൂട്ട് എന്നറിയപ്പെടുന്ന റെനോക്ക് റോംഗ്ലി സംസ്ഥാന പാതയിൽ ദലോപ്ചന്ദ് ദാരയ്ക്ക് സമീപമുള്ള വെർട്ടിക്കൽ വീറിൽ വാഹനം റോഡിൽ നിന്ന് തെന്നിമാറി ഏകദേശം 700 മുതൽ 800 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മധ്യപ്രദേശിൽ നിന്നുള്ള ഡ്രൈവർ പ്രദീപ് പട്ടേൽ, മണിപ്പൂരിൽ നിന്നുള്ള ക്രാഫ്റ്റ്‌സ്മാൻ ഡബ്ല്യു പീറ്റർ, ഹരിയാനയിൽ നിന്നുള്ള നായിക് ഗുർസേവ് സിംഗ്, തമിഴ്‌നാട്ടിൽ നിന്നുള്ള സുബേദാർ കെ തങ്കപാണ്ടി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. എല്ലാ സൈനികരും പശ്ചിമ ബംഗാളിലെ ബിനാഗുരിയിൽ നിന്നുള്ള ഒരു യൂണിറ്റിൽ നിന്നുള്ളവരാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us