Advertisment

'കോണ്‍ഗ്രസും സിപിഎമ്മും ജയിച്ചില്ലെങ്കില്‍ മതനിരപേക്ഷതയ്ക്ക് ഭീഷണിയാകും; തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്യുന്നതിനേക്കാൾ നല്ലത് ബിജെപിക്ക് നല്‍കുന്നത്' ! കോണ്‍ഗ്രസിനെ വെട്ടിലാക്കി അധീർ രഞ്ജൻ ചൗധരിയുടെ പ്രസംഗം

പ്രസംഗം വിവാദമായതിന് പിന്നാലെ 2019ൽ ബിജെപി നേടിയ സീറ്റുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുക മാത്രമാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് കോൺഗ്രസ് വ്യക്തമാക്കി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
adhir ranjan

കൊല്‍ക്കത്ത: കോണ്‍ഗ്രസിനെ വെട്ടിലാക്കി പാര്‍ട്ടി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ പ്രസംഗം. തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്യുന്നതിനേക്കാൾ ബിജെപിക്ക് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന പരാമര്‍ശമാണ് വിവാദമായത്. പശ്ചിമ ബംഗാളിലെ ഒരു തിരഞ്ഞെടുപ്പ് പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷനും ബഹരംപൂർ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ അധീർ രഞ്ജൻ ചൗധരി വിവാദ പരാമര്‍ശം നടത്തിയത്.

Advertisment

പ്രസംഗം വിവാദമായതിന് പിന്നാലെ 2019ൽ ബിജെപി നേടിയ സീറ്റുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുക മാത്രമാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് കോൺഗ്രസ് വ്യക്തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടറിയും മുൻ എം.പിയും ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥിയുമായ എം.ഡി. സലിമിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുർഷിദാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കകുയായിരുന്നു അധീര്‍.

"കോൺഗ്രസിനെയും സിപിഐ എമ്മിനെയും വിജയിപ്പിക്കേണ്ടത് അനിവാര്യമാണ്. കോൺഗ്രസും സിപിഐ എമ്മും ജയിച്ചില്ലെങ്കിൽ മതനിരപേക്ഷതയ്ക്ക് ഭീഷണിയാകും. ടിഎംസിക്ക് വോട്ട് ചെയ്യുന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതാണ്. അതുകൊണ്ട് കോൺഗ്രസിന് വോട്ട് ചെയ്യുക, ടിഎംസിക്കോ ബിജെപിക്കോ ചെയ്യരുത്'', എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

പിന്നാലെ സംഭവം ഏറ്റെടുത്ത് ബിജെപി രംഗത്തെത്തി. ടിഎംസിക്ക് നൽകുന്ന ഏത് വോട്ടും പശ്ചിമ ബംഗാളിനെ ദോഷകരമായി ബാധിക്കുമെന്ന് കോൺഗ്രസ് നേതാവിന് അറിയാമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. എന്നാൽ, താൻ ഇതുവരെ അധീര്‍ രഞ്ജന്‍ പറഞ്ഞത് കേട്ടിട്ടില്ലെന്ന്‌ കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

"ഞാൻ വീഡിയോ കണ്ടിട്ടില്ല, ഏത് സന്ദർഭത്തിലാണ് അദ്ദേഹം ഇത് പറഞ്ഞതെന്ന് അറിയില്ല, പക്ഷേ 2019 ൽ, ബിജെപിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുക എന്ന ഒറ്റ ലക്ഷ്യമേ കോൺഗ്രസിനുള്ളൂവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ”ജയറാം  രമേശ് പറഞ്ഞു.

 

 

Advertisment