New Update
/sathyam/media/media_files/S1nPh6KY7b0HGX5G5xei.jpg)
ചണ്ഡീഗഡ്: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. വെള്ളിയാഴ്ച ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് വിനേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
Advertisment
വിനേഷ് ഫോഗട്ടിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്ന മറ്റൊരു ഗുസ്തി താരമായ ബജ്‌റംഗ് പുനിയ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പുനിയയെ ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിൻ്റെ വർക്കിംഗ് ചെയർമാനായി നിയമിച്ചു.
രാഷ്ട്രീയ ഇന്നിംഗ്‌സ് തൻ്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായമാണെന്നും മറ്റ് കായികതാരങ്ങളുടെ അവകാശങ്ങൾക്കായി താൻ തുടർന്നും പ്രവർത്തിക്കുമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.