ഡല്‍ഹി: ഡല്‍ഹി ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍സിആര്‍) ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ - സ്റ്റേജ് ക (ഗ്രാപ്-ഐ) ഉടനടി പ്രാബല്യത്തില്‍ വരുത്താന്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ബുധനാഴ്ച രാത്രിയിലെ പൊടിക്കാറ്റ് വായുവിന്റെ ഗുണനിലവാരം മോശമാക്കിയതിനെത്തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും മലിനീകരണ തോത് 'മോശം' വിഭാഗത്തില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്.
വെള്ളിയാഴ്ച 42 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നതോടെ തലസ്ഥാനത്ത് അതിശക്തമായ ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ദേശീയ തലസ്ഥാനത്ത് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.