ഇന്ത്യൻ എയർലൈനുകൾക്കെതിരെ ബോംബ് ഭീഷണി മുഴക്കി വട്ടം കറക്കിയ സംഭവത്തിന്റെ ഉറവിടം ഒടുവിൽ കണ്ടെത്തി; 13 ദിവസങ്ങളിലായി 300ലധികം ഭീഷണി സന്ദേശം അയച്ച് മുടക്കിയത് നിരവധി വിമാന സർവീസുകൾ; പോലീസ് കണ്ടെത്തിയയാൾ തീവ്രവാദത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാവ് !

New Update
air India flight delayed

ഡൽഹി: നിരന്തരം ബോംബ് ഭീഷണി മുഴക്കി ഇന്ത്യൻ എയർലൈനുകളുളെ വട്ടം കറക്കിയ സംഭവത്തിന്റെ ഉറവിടം ഒടുവിൽ കണ്ടെത്തി പോലീസ്.

Advertisment

വിമാനങ്ങൾക്കെതിരെ ബോംബ് ഭീഷണി മുഴക്കിയത് നാഗ്‌പൂർ സ്വദേശിയെന്ന് നാഗ്പൂർ സിറ്റി പൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. ഈ മാസമാണ് വിമാനങ്ങൾക്കെതിരെ വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചത്. ഇത് കാരണം നിരവധി വിമാന സർവീസുകൾ വൈകുകയും നിർത്തലാക്കുകയും ചെയ്തിരുന്നു.

ഒക്‌ടോബർ 26 വരെ 13 ദിവസങ്ങളിലായി 300-ലധികം വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചത് അധികൃതർക്കും യാത്രക്കാർക്കുമിടയിൽ ബോംബ് ഭീഷണി പരിഭ്രാന്തി പരത്തിയിരുന്നു. ഒക്‌ടോബർ 22ന് മാത്രം 50 വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചത്.


ജഗദീഷ് ഉയ്കെ എന്നയാളാണ് ഭീഷണിസന്ദേശങ്ങളുടെ പിന്നിലെന്നാണ് ഇപ്പോൾ പൊലീസ് കണ്ടെത്തിയത്. ഒളിവിലുള്ള ഇയാൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി.


ഇ- മെയിലിലൂടെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ഇയയാൾ അയച്ചത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ശ്വേത ഖേദ്കറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളാണ് വ്യാജ സന്ദേശങ്ങൾക്ക് പിന്നിലെന്ന് കണ്ടെത്തിയത്.

തീവ്രവാദത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാവായ ജഗദീഷ് 2021-ൽ ഒരു കേസിൽ പൊലീസ് അറസ്റ്റിലാകുകയും ചെയ്തിരുന്നു,

 

Advertisment