ഇത്രയും തരംതാഴരുത്, ഇത് കുടുംബം തകര്‍ക്കും; ശരദ് പവാര്‍ കുടുംബത്തില്‍ ഭിന്നതയുണ്ടാക്കുന്നുവെന്ന് അജിത് പവാര്‍, പ്രകോപിപ്പിച്ചത് യുഗേന്ദ്ര പവാറിന്റെ സ്ഥാനാര്‍ത്ഥിത്വം

ശരദ് പവാര്‍ കുടുംബത്തില്‍ ഭിന്നതയുണ്ടാക്കുന്നുവെന്ന് ആഞ്ഞടിച്ച് അജിത് പവാര്‍

New Update
sharad pawar ajit pawar

മുംബൈ: ശരദ് പവാര്‍ കുടുംബത്തില്‍ ഭിന്നതയുണ്ടാക്കുന്നുവെന്ന് ആഞ്ഞടിച്ച് അജിത് പവാര്‍. ബാരാമതിയിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം നടന്ന റാലിയിലാണ് അജിത് ശരദിനെതിരെ ആരോപണമുന്നയിച്ചത്.

Advertisment

അജിത് പവാറിൻ്റെ അനന്തരവനും ശരദ് പവാറിൻ്റെ ചെറുമകനുമായ യുഗേന്ദ്ര പവാറും ഇതേ മണ്ഡലത്തിൽ എൻസിപി-എസ്പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. ഇതാണ് അജിത്തിനെ ചൊടിപ്പിച്ചത്.

“എൻ്റെ അമ്മ വളരെ പിന്തുണ നൽകി. അജിത് പവാറിനെതിരെ ആരെയും നാമനിർദ്ദേശം ചെയ്യരുതെന്ന് അവർ ഉപദേശിച്ചു. എന്നാല്‍, എനിക്കെതിരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സാഹിബ് (ശരദ് പവാർ) ഒരാളോട് നിർദ്ദേശിച്ചതായി ഞാന്‍ അറിഞ്ഞു ”-അജിത് പവാര്‍ പറഞ്ഞു.

"സാഹിബ് കുടുംബത്തിനുള്ളിൽ പിളർപ്പ് സൃഷ്ടിച്ചു. രാഷ്ട്രീയത്തെ ഇത്രയും തരംതാഴ്ത്തരുതെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. കാരണം ഇത്‌ കുടുംബത്തെ തകർക്കാൻ ഒരു നിമിഷം പോലും വേണ്ടിവരില്ല"-അജിത് പവാറിന്റെ വാക്കുകള്‍.

 

Advertisment