New Update
/sathyam/media/media_files/jbVVzzyDzDriA3nK7yX7.webp)
ഡൽഹി: നരേന്ദ്ര മോദിക്ക് 75 വയസ് കഴിഞ്ഞാൽ പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ടിവരുമെന്ന അരവിന്ദ് കേജരിവാളിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അമിത് ഷാ.
Advertisment
നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകും. എഴുപത്തിയഞ്ച് വയസു കഴിഞ്ഞാൽ പദവി ഒഴിയണമെന്ന് പാർട്ടി ഭരണഘടനയിൽ എവിടെയും പറഞ്ഞിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
അടുത്ത വർഷം സെപ്റ്റംബർ 17 ന് മോദിക്ക് 75 വയസ് തികയും. ഇപ്പോൾ അമിത് ഷായ്ക്ക് വേണ്ടിയാണോ വോട്ട് ചോദിക്കുന്നതെന്ന് മോദി വ്യക്തമാക്കണമെന്നും കേജരിവാൾ പറഞ്ഞിരുന്നു.