നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/cc2dXCBfyMEWxYm2GVg0.jpg)
ഹിസാർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് 40 സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂണ്‍ നാലിന് ശേഷം രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടി വരുമെന്ന് അദ്ദേഹം പരിഹസിച്ചു.
Advertisment
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഇതിനകം 270-ലധികം സീറ്റുകളുമായി ഭൂരിപക്ഷം നേടി. ബാക്കിയുള്ള മൂന്ന് ഘട്ട വോട്ടെടുപ്പ് കഴിയുമ്പോൾ പാർട്ടിയുടെ സീറ്റ് 400 കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വശത്ത് വെള്ളിക്കരണ്ടിയുമായി ജനിച്ച രാഹുലും മറുവശത്ത് ദരിദ്ര കുടുംബത്തില്‍ ജനിച്ച പ്രധാനമന്ത്രി മോദിയുമാണെന്നും അമിത് ഷാ റാലിക്കിടെ പറഞ്ഞു. ഹരിയാണയിലെ ഒരു തിരഞ്ഞെടുപ്പ് റാലിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us