ബിജെപി കുടുംബ പാർട്ടിയായിരുന്നെങ്കിൽ ചായ വിൽപനക്കാരൻ്റെ മകൻ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാകുമായിരുന്നില്ല; പത്തുവർഷത്തിനുള്ളിൽ കുടുംബ രാഷ്ട്രീയവും അഴിമതിയും പ്രീണന രാഷ്ട്രീയവും ജാതിവാദവും മോദി ഇല്ലാതാക്കി; ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിക്കുമെന്ന് അമിത് ഷാ

New Update
അമിത് ഷായ്ക്ക് ലഭിക്കുന്നത് വാജ്‌പേയിയുടെ വസതി ;കൃഷ്ണ മേനോന്‍ മാര്‍ഗ് ഹൗസിലേക്ക് ഉടന്‍ താമസം മാറും

ഡൽഹി: ഇൻഡ്യാ സഖ്യം ഏഴ് കുടുംബങ്ങളുടെ സഖ്യമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ളത് കുടുംബ പാർട്ടികളുടെ കൂട്ടായ്മയായ സഖ്യമാണത്.

Advertisment

പത്തുവർഷത്തിനുള്ളിൽ കുടുംബ രാഷ്ട്രീയവും അഴിമതിയും പ്രീണന രാഷ്ട്രീയവും ജാതിവാദവും മോദി ഇല്ലാതാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപി ദേശീയ കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി അധികാരം നിലനിർത്തുമെന്ന് ജനങ്ങൾ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്. ബിജെപി കുടുംബ പാർട്ടിയായിരുന്നെങ്കിൽ ചായ വിൽപനക്കാരൻ്റെ മകൻ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാകുമായിരുന്നില്ല. രാജ്യസുരക്ഷയാണ് ബിജെപിക്ക് ഏറ്റവും പ്രധാനം.

മോദി സർക്കാരിന് കീഴിൽ 10 വർഷത്തിനുള്ളിൽ എല്ലാ മേഖലയിലും വികസനം കൈവരിച്ചതായും അമിത് ഷാ പറഞ്ഞു.

Advertisment