വൈഎസ്ആർ കോൺഗ്രസ് സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയത്തിൻ്റെ ഭാഗമായി രജിസ്റ്റർ ചെയ്ത എല്ലാ ക്രിമിനൽ കേസുകളും പരിശോധിക്കും; കള്ളക്കേസുകൾ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കും; ജ​ഗൻ മോഹൻ റെഡ്ഡിയെ പാബ്ലോ എസ്കോബാറുമായി താരതമ്യം ചെയ്ത്‌ ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈ.എസ്.ആർ കോൺ​ഗ്രസ് അധ്യക്ഷനുമായ ​ജ​ഗൻ മോഹൻ റെഡ്ഡിയെ കുപ്രസിദ്ധ കുറ്റവാളി പാബ്ലോ എസ്കോബാറുമായി ചന്ദ്രബാബു നായിഡു താരതമ്യം ചെയ്തു

New Update
Jagan Reddy

അമരാവതി: വൈഎസ്ആർ കോൺഗ്രസ് ഭരണകാലത്ത് പ്രതികാര രാഷ്ട്രീയത്തിൻ്റെ ഭാഗമായി രജിസ്റ്റർ ചെയ്ത എല്ലാ ക്രിമിനൽ കേസുകളും സർക്കാർ അവലോകനം ചെയ്യുമെന്നും ആയിരക്കണക്കിന് ആളുകൾക്കെതിരെ കള്ളക്കേസുകൾ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്നും മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു.

Advertisment

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈ.എസ്.ആർ കോൺ​ഗ്രസ് അധ്യക്ഷനുമായ ​ജ​ഗൻ മോഹൻ റെഡ്ഡിയെ കുപ്രസിദ്ധ കുറ്റവാളി പാബ്ലോ എസ്കോബാറുമായി ചന്ദ്രബാബു നായിഡു താരതമ്യം ചെയ്തു. 

വൈഎസ്ആർസിപി സർക്കാരിൻ്റെ അതിക്രമങ്ങളെ ചോദ്യം ചെയ്തവർക്കെതിരെ രാഷ്ട്രീയ പ്രേരിത ക്രിമിനൽ കേസുകൾ ചുമത്തിയെന്നും, ജഗൻ മോഹൻ റെഡ്ഡി രാഷ്ട്രീയത്തിൽ ഇറങ്ങാൻ യോഗ്യനല്ലെന്നും നായിഡു വിമര്‍ശിച്ചു.

Advertisment