ഇത് അന്‍മോള്‍, ഭാരം 1500 കി.ഗ്രാം, വില 23 കോടി ! കര്‍ഷക മേളകളില്‍ താരമായ പോത്തിനെക്കുറിച്ച്‌

ഹരിയാനയില്‍ നിന്നുള്ള 'അന്‍മോള്‍' എന്ന പോത്തിന്റെ വില 23 കോടി രൂപ

New Update
anmol buffalo

രിയാനയില്‍ നിന്നുള്ള 'അന്‍മോള്‍' എന്ന പോത്തിന്റെ വില 23 കോടി രൂപ. 1500 കിലോഗ്രാമാണ് ഇതിന്റെ ഭാരം. പുഷ്‌കര്‍ മേള, മീററ്റിലെ അഖിലേന്ത്യാ കര്‍ഷക മേള തുടങ്ങിയ പരിപാടികളിലെ സാന്നിധ്യമാണ് 'അന്‍മോള്‍'.

Advertisment

പ്രജനന ആവശ്യങ്ങള്‍ക്കായി അന്‍മോളിന്റെ ബീജം തേടിയെത്തുന്നവരുമുണ്ട്. ഇതടക്കമുള്ള കാരണങ്ങളാണ് ഭീമന്‍ തുകയ്ക്ക് പിന്നില്‍.

എട്ട് വയസുള്ള അന്‍മോളിന്റെ സ്വദേശം ഹരിയാനയിലെ സിര്‍സയാണ്.  ഡ്രൈ ഫ്രൂട്ട്‌സും ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങളും അടങ്ങിയ അൻമോളിൻ്റെ ഭക്ഷണത്തിനായി പ്രതിദിനം ശരാശരി 1500 രൂപയോളം ചെലവഴിക്കുന്നുണ്ട്.

250 ഗ്രാം ബദാം, 4 കിലോ മാതളപ്പഴം, 30 ഏത്തപ്പഴം, 5 കിലോ പാൽ, 20 മുട്ടകൾ എന്നിവ എന്നിവ ഒരു ദിവസം അന്‍മോളിന് നല്‍കും. ഇവയ്‌ക്കൊപ്പം, ഓയിൽ പിണ്ണാക്ക്, കാലിത്തീറ്റ, നെയ്യ്, സോയാബീൻ, ചോളം എന്നിവയും അൻമോളിൻ്റെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബദാമും കടുകെണ്ണയും കലര്‍ത്തി ദിവസം രണ്ട് നേരം അന്‍മോളിനെ കുളിപ്പിക്കും. ഭാരിച്ച ചെലവുകളുണ്ടായിട്ടും അന്‍മോളിനെ വില്‍ക്കില്ലെന്നാണ് ഉടമസ്ഥനായ ഗില്ലിന്റെ തീരുമാനം.

 അന്‍മോളിന്റെ ബീജം തേടി നിരവധി പേരാണ് എത്തുന്നത്. ഉടമസ്ഥന് പ്രതിമാസം 4-5 ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്‍മോളിനായി 23 കോടി രൂപ വരെ മുടക്കാന്‍ തയ്യാറായി ആളുകള്‍ ഉടമസ്ഥനെ സമീപിക്കാറുണ്ട്.

 

 

Advertisment