ശുദ്ധമായ രാഷ്ട്രീയം നടപ്പാകുമെന്ന് പ്രതീക്ഷിച്ചാണ് സിവില്‍ സര്‍വീസ് വിട്ട് ബിജെപിയില്‍ എത്തിയത്...ഇതിനായില്ലെങ്കില്‍ രാജിവച്ച് കൃഷിയിലേക്ക് മടങ്ങും: പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് അണ്ണാമലൈ

സംസ്ഥാനത്തെ ബിജെപി നേതൃത്വവുമായും മുന്നണിയിലെ എഐഎഡിഎംകെയുമായും അണ്ണാമലെ അകല്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 'സമയമാകുമ്പോള്‍ പ്രതികരിക്കുമെന്ന' പ്രതികരണം.

New Update
annamalai

ചെന്നൈ: തമിഴ്‌നാട്ടിലെ ബിജെപിയിലും എന്‍ഡിഎ മുന്നണിയിലുമുള്ള അതൃപ്തി പ്രകടമാക്കി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. 

Advertisment

ശുദ്ധമായ രാഷ്ട്രീയം നടപ്പാകുമെന്ന് പ്രതീക്ഷിച്ചാണ് സിവില്‍ സര്‍വീസ് വിട്ട് ബിജെപിയില്‍ എത്തിയത്. ഇതിനായില്ലെങ്കില്‍ രാജിവച്ച് കൃഷിയിലേക്ക് മടങ്ങുമെന്ന് അണ്ണാമലൈ പറഞ്ഞു

bjp

സംസ്ഥാനത്തെ ബിജെപി നേതൃത്വവുമായും മുന്നണിയിലെ എഐഎഡിഎംകെയുമായും അണ്ണാമലെ അകല്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 'സമയമാകുമ്പോള്‍ പ്രതികരിക്കുമെന്ന' പ്രതികരണം.

''തമിഴ്നാട്ടില്‍ മികച്ച രാഷ്ട്രീയ സഖ്യം രൂപം കൊള്ളണമെന്ന പ്രതീക്ഷയോടെയാണ് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇത് തുടരും. പദവികളില്‍ തുടരേണ്ടത് ആരാണ്, മറ്റുള്ളവര്‍ എങ്ങനെ പെരുമാറണം എന്ന് നിര്‍ദേശിക്കാന്‍ തനിക്ക് അധികാരമില്ല. ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ തുടരും. അല്ലെങ്കില്‍ രാജിവച്ച് കൃഷിയിലേക്ക് മടങ്ങും. സമയമാകുമ്പോള്‍ പ്രതികരിക്കും.'' അണ്ണാമലൈ പറഞ്ഞു. 

Annamalai

തോക്കുചൂണ്ടി ഒരാളെയും പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ കഴിയില്ല. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അണ്ണാമലൈ വിശദീകരിച്ചു.

സ്വത്ത് സംബന്ധിച്ച കേസില്‍ ബിജെപി നേതൃത്വം അണ്ണാമലൈയില്‍ നിന്നും വിശദീകരണം തേടിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതികരണം.

Advertisment