ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്ത പാകിസ്ഥാന്‍ സൈനികരുടെയും പഞ്ചാബ് പ്രവിശ്യയിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥരുടെയും പേരുകള്‍ പുറത്തുവിട്ട് സൈന്യം.
മെയ് 7 ന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായുള്ള കൃത്യതയുള്ള ആക്രമണങ്ങളില്‍ 100 ലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.
ഇതിനിടെ തീവ്രവാദികളുടെ ശവസംസ്‌കാര ചടങ്ങുകളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.
അതിര്‍ത്തി പ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദികളുടെ അന്ത്യകര്‍മങ്ങളില്‍ നിരവധി പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതായി ഇതില്‍ കാണാം.
പങ്കെടുത്തവരുടെ പേരുകള്‍ ഇങ്ങനെ
ലഫ്റ്റനൻ്റ് ജനറൽ ഫയാസ് ഹുസൈൻ ഷാ, ലാഹോറിലെ IV കോർപ്സിൻ്റെ കമാൻഡർ
ലാഹോറിലെ 11-ാമത് ഇൻഫൻട്രി ഡിവിഷനിലെ മേജർ ജനറൽ റാവു ഇമ്രാൻ സർതാജ്
ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ ഷബീർ
ഡോ. ഉസ്മാൻ അൻവർ, പഞ്ചാബ് പോലീസ് ഇൻസ്പെക്ടർ ജനറൽ
മാലിക് സൊഹൈബ് അഹമ്മദ് ഭേർത്ത്, പഞ്ചാബ് പ്രവിശ്യാ അസംബ്ലി അംഗം