/sathyam/media/media_files/X9cgQWV4hHvIraxP0ANZ.jpg)
കാസ്ഗഞ്ച്: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ അഭിഭാഷകയെ കൊലപ്പെടുത്തിയ കേസില്‍ ആറു പേര്‍ പിടിയില്‍. അഡ്വക്കേറ്റ് മുസ്തഫ കാമിൽ, അയാളുടെ മക്കളായ ഹൈദർ മുസ്തഫ, സൽമാൻ മുസ്തഫ, അസദ് മുസ്തഫ എന്നിവരും രണ്ട് കൂട്ടാളികളുമാണ് അറസ്റ്റിലായതെന്ന് പൊലീസ് സൂപ്രണ്ട് അപർണ രജത് കൗശിക് പറഞ്ഞു.
സെപ്തംബർ മൂന്നിന് ജില്ലാ കോടതിയിൽ നിന്ന് അഭിഭാഷക മോഹിനി തോമറി(40)നെ കാണാതാവുകയും ഒരു ദിവസത്തിന് ശേഷം രേഖ്പൂർ മൈനർ കനാലിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.
ശിവശങ്കർ എന്ന യുവാവിനെ മർദ്ദിച്ച കേസിൽ പ്രതിയായ ഹൈദറിൻ്റെയും സൽമാൻ്റെയും ജാമ്യാപേക്ഷയെ എതിർത്തതിന് കാമിലിൽ നിന്ന് ഭാര്യക്ക് ഭീഷണിയുണ്ടായിരുന്നുവെന്ന് മോഹിനിയുടെ ഭര്‍ത്താവ് ബ്രിജേന്ദ്ര തോമർ പറഞ്ഞു.
ബിജേന്ദ്ര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തത്. കാമിലും മക്കളും ഭീഷണിപ്പെടുത്തിയെന്നും കേസിൽ നിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയെന്നും ബ്രിജേന്ദ്ര ആരോപിച്ചു.
മോഹിനിയുടെ കൊലപാതകം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു, കേസിൽ നീതിയും കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ട് അഭിഭാഷകർ കസ്ഗഞ്ച്-ബറേലി ഹൈവേ ഉപരോധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us