/sathyam/media/media_files/u4ZAo9ae5UoqZhRm9ZMw.jpg)
ചണ്ഡീഗഡ്: മുന്‍ എംപി അശോക് തന്‍വാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ജനുവരിയില്‍ തന്‍വാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നീട് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഹരിയാനയിലെ മഹേന്ദ്രഗഡില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ റാലിയിലാണ് തന്‍വാറിന്റെ കോണ്‍ഗ്രസിലേക്കുള്ള മടക്കം.
സിർസയിൽ നിന്നുള്ള മുൻ കോൺഗ്രസ് എംപിയായ തൻവർ 2014 മുതൽ 2019 വരെ ഹരിയാന കോൺഗ്രസ് മേധാവിയായി പ്രവര്‍ത്തിച്ചിരുന്നു. 2021ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം അടുത്ത വർഷം എഎപിയിലേക്ക് മാറി.
कांग्रेस ने लगातार शोषितों, वंचितों के हक़ की आवाज़ उठाई है और संविधान की रक्षा के लिए पूरी ईमानदारी से लड़ाई लड़ी है।
— Congress (@INCIndia) October 3, 2024
हमारे इस संघर्ष और समर्पण से प्रभावित होकर आज BJP के वरिष्ठ नेता, पूर्व सांसद, हरियाणा में BJP की कैंपेन कमेटी के सदस्य और स्टार प्रचारक श्री अशोक तंवर… pic.twitter.com/DynuJEleSE
കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാളിൻ്റെ തീരുമാനത്തെ എതിർത്ത് തൻവർ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപി വിട്ടു. ബിജെപിയിൽ ചേർന്ന് സിറയിൽ നിന്ന് പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കോൺഗ്രസിൻ്റെ കുമാരി സെൽജയോട് പരാജയപ്പെട്ടു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളെ പിന്തുണച്ച് തൻവർ ഇന്ന് രാവിലെ ട്വീറ്റ് ചെയ്തിരുന്നു എന്നതാണ് ശ്രദ്ധേയം. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിൻ്റെ അവസാന ദിവസമായിരുന്നു തൻവറിൻ്റെ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവ്.
സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളിൽ ശനിയാഴ്ചയാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ച വോട്ടെണ്ണും.