കൊല്‍ക്കത്തയിലെ ഡോക്ടര്‍ക്ക് സംഭവിച്ചത് പോലെ തങ്ങളോടും ചെയ്യുമെന്ന് ഓട്ടോ ഡ്രൈവര്‍; വാഹനത്തില്‍ നിന്ന് ഇറക്കി തല്ലി പെണ്‍കുട്ടികള്‍, ഒപ്പം ചേര്‍ന്ന് വഴിയാത്രക്കാരും

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടര്‍ക്ക് സംഭവിച്ചത് പോലെ തങ്ങളോടും ചെയ്യുമെന്ന പറഞ്ഞ ഓട്ടോറിക്ഷ ഡ്രൈവറെ പെണ്‍കുട്ടികള്‍ മര്‍ദ്ദിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം

New Update
auto driver nagpur

നാഗ്പുര്‍: കൊല്‍ക്കത്തയിലെ വനിതാ ഡോക്ടര്‍ക്ക് സംഭവിച്ചത് പോലെ തങ്ങളോടും ചെയ്യുമെന്ന പറഞ്ഞ ഓട്ടോറിക്ഷ ഡ്രൈവറെ പെണ്‍കുട്ടികള്‍ മര്‍ദ്ദിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം.

Advertisment

തന്റെ പിന്നിലിരുന്ന് ഉറക്കെ സംസാരിക്കരുതെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടതോടെ ഇയാളും പെണ്‍കുട്ടികളും തമ്മില്‍ വാക്കുതര്‍ക്കമായി. പിന്നാലെ കൊല്‍ക്കത്തയിലെ ഡോക്ടര്‍ക്ക് സംഭവിച്ചത് പോലെ തങ്ങളോടും ചെയ്യുമെന്ന് ഡ്രൈവര്‍ പറഞ്ഞതായി പെണ്‍കുട്ടികള്‍ ആരോപിച്ചു. 

തുടര്‍ന്ന് ഓട്ടോ നിര്‍ത്താന്‍ പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടു. പിന്നെ വാഹനത്തില്‍ നിന്ന് പുറത്തിറക്കി പെണ്‍കുട്ടികള്‍ ഡ്രൈവറെ തല്ലുകയായിരുന്നു. വാക്കേറ്റം കണ്ടെത്തിയ വഴിയാത്രക്കാരും ഡ്രൈവറെ മര്‍ദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് നാഗ്പൂരിലെ പാർഡി പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Advertisment