/sathyam/media/media_files/vwWoX3Vkp473fIJF4yUY.jpg)
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ഗുസ്തി താരം ബജ്രംഗ് പൂനിയയക്ക് വധഭീഷണി. അന്താരാഷ്ട്ര നമ്പറില്‍ നിന്നുള്ള വാട്‌സാപ്പ് സന്ദേശത്തിലൂടെയാണ് ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിൻ്റെ വർക്കിംഗ് ചെയർമാന്‍ കൂടിയായ പൂനിയയക്ക് ഭീഷണി ലഭിച്ചത്.
ബജ്‌റംഗ് കോൺഗ്രസിൽ നിന്ന് പുറത്തുപോകണമെന്നും അല്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാകണമെന്നുമായിരുന്നു സന്ദേശം.
#WATCH | On Bajrang Punia's complaint on receiving a threat message from a foreign number, Haryana CM Nayab Singh Saini says, "It will be investigated if he received any threat message. Action will be taken against the accused..." pic.twitter.com/At3tebJfhq
— ANI (@ANI) September 8, 2024
"ബജ്‌റംഗ്, കോൺഗ്രസിൽ നിന്ന് പുറത്തുകടക്കുക, അല്ലാത്തപക്ഷം അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലതല്ല. ഇതാണ് ഞങ്ങളുടെ അവസാന സന്ദേശം. തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ എന്താണെന്ന് ഞങ്ങൾ നിങ്ങൾക്ക് കാണിച്ചുതരാം. നിങ്ങൾക്ക് എവിടെ വേണമെങ്കിലും പരാതിപ്പെടൂ, ഇതാണ് ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ്"-ഇപ്രകാരമായിരുന്നു ഭീഷണി. സോനിപത്തിലെ ബഹൽഗഡ് പൊലീസ് സ്‌റ്റേഷനില്‍ പുനിയ പരാതി നൽകി