ബംഗളൂരു: സ്പേസ്ഡെക്സ് ദൗത്യത്തിനൊപ്പം ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ച പയര്‍വിത്തുകളിൽ ഇലകൾ വന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങൾക്ക് ഇത് വലിയൊരു നേട്ടമാണെന്നാണ് വിലയിരുത്തൽ.
മൈക്രോഗ്രാവിറ്റിയില്‍ എങ്ങനെയാണ് സസ്യങ്ങള്‍ വളരുക എന്ന് പഠിക്കാനായായിരുന്നു ഐഎസ്ആർഒയുടെ ഈ പരീക്ഷണം. ഈ സന്തോഷവാർത്ത ഐഎസ്ആർഒ എക്സിലൂടെയാണ് അറിയിച്ചത്.
ഐഎസ്ആർഒ യുടെയും 140ലേറെ കോടി വരുന്ന ഇന്ത്യക്കാരുടെയും പ്രതീക്ഷകള്‍ക്ക് ചിറകുവിരിച്ച് ക്രോപ്‌സ് പേലോഡിലെ പയര്‍വിത്തുകള്‍ക്ക് ഇലകള്‍ വന്നു എന്നാണ് ഐഎസ്ആര്‍ഒയുടെ അറിയിച്ചിരിക്കുന്നത്.