സിപിഐയെ ആദ്യം മോഹിപ്പിച്ച് ബെഗുസരായി; പിന്നാലെ ലീഡ് കൈവിട്ടു; തിരിച്ചടിച്ച് ബിജെപി

ബിഹാറിലെ സിപിഐയുടെ ശക്തികേന്ദ്രമായിരുന്നു ബെഗുസരായി. കഴിഞ്ഞ തവണ കനയ്യ കുമാര്‍ ഇവിടെ മത്സരിച്ചെങ്കിലും ഗിരിരാജ് സിംഗിനോട് പരാജയപ്പെടുകയായിരുന്നു

author-image
പൊളിറ്റിക്കല്‍ ബ്യൂറോ
Updated On
New Update
GIRIRAJ SINGH ABDHESH KUMAR ROY

പട്‌ന: ബെഗുസരായിയില്‍ വിജയക്കൊടി പാറിക്കാനുള്ള സിപിഐയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. തുടക്കത്തില്‍ മണ്ഡലത്തിലുണ്ടായിരുന്ന ലീഡ് പാര്‍ട്ടി കൈവിട്ടു. ബിജെപിയുടെ ഗിരിരാജ് സിംഗ് നിലവില്‍ 70680 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. 522770 വോട്ടാണ് ഇതുവരെ അദ്ദേഹം നേടിയത്. ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ അബ്ദേഷ് കുമാര്‍ റോയ് 452090 വോട്ടുകള്‍ നേടി രണ്ടാമതുണ്ട്.

Advertisment

ബിഹാറിലെ സിപിഐയുടെ ശക്തികേന്ദ്രമായിരുന്നു ബെഗുസരായി. കഴിഞ്ഞ തവണ കനയ്യ കുമാര്‍ ഇവിടെ മത്സരിച്ചെങ്കിലും ഗിരിരാജ് സിംഗിനോട് പരാജയപ്പെടുകയായിരുന്നു. പിന്നീട് കനയ്യ സിപിഐ വിട്ട് കോണ്‍ഗ്രസിലുമെത്തി. ഇത്തവണ കനയ്യയ്ക്ക് വേണ്ടി കോണ്‍ഗ്രസ് ബെഗുസരായി സീറ്റിന് വേണ്ടി ശ്രമിച്ചെങ്കിലും സിപിഐയെ മത്സരിപ്പിക്കാനായിരുന്നു ആര്‍ജെഡിക്ക് താത്പര്യം.

Advertisment