New Update
/sathyam/media/media_files/2025/12/06/babari-2025-12-06-15-30-44.jpg)
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത എംഎല്‍എ ഹുമയൂണ്‍ കബീര്‍ പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദിലെ ബേല്‍ഡാംഗയില്‍ ബാബറി മസ്ജിദ് മാതൃകയിലുള്ള മസ്ജിദിന്റെ ശിലാസ്ഥാപനം നടത്തി.
Advertisment
ചടങ്ങിന്റെ ഭാഗമായി മതപണ്ഡിതന്മാര്‍ക്കൊപ്പം വേദിയില്‍ എത്തിയ കബീര്‍ ഹുമയൂണ്‍ റിബണ്‍ മുറിക്കുകയും ചെയ്തു.
നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത ചടങ്ങില്‍ തക്ബീര്‍ വിളികളും മുഴങ്ങി.
പ്രദേശത്ത് സുരക്ഷ കണക്കിലെടുത്ത് പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ചിരുന്നു.
കനത്ത സുരക്ഷാ വലയത്തിനുള്ളില്‍ വച്ചായിരുന്നു തറക്കല്ലിടല്‍ നടന്നത്.
ശിലാസ്ഥാപനം അലങ്കോലപ്പെടുത്താന്‍ ചിലര്‍ ഗുഢാലോചന നടത്തിയതായി കബീര്‍ പറഞ്ഞു.
എന്നാല്‍ അതിനെ ആയിരക്കണക്കിനാളുകള്‍ പരാജയപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us