കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം. ബിർഭൂമിലെ ഇളംബസാർ ഹെൽത്ത് സെൻ്ററില്‍ നഴ്‌സിന് നേരെ രോഗി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ശനിയാഴ്ച രാത്രിയാണ് സംഭവം.
അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ രോഗി തന്നെ മോശമായി സ്പര്‍ശിച്ചെന്നും അസഭ്യം പറഞ്ഞെന്നും ചൂണ്ടിക്കാട്ടി നഴ്‌സ് പരാതി നല്‍കി.പൊലീസെത്തി പ്രതിയെ പിടികൂടി.