കനത്ത മഴയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു; ഞെട്ടിക്കുന്ന ദുരന്തമുണ്ടായത് ബെംഗളൂരുവില്‍

കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു

New Update
babusapalya building

ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു. കെആര്‍ പുരയിലെ ബാബുസാപല്യയിലാണ് സംഭവം. മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

Advertisment

16 തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ബിബിഎംപി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Advertisment