New Update
/sathyam/media/media_files/7X44J8OlXS675Fzo9xh3.jpg)
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി നഴ്‌സിനെ കൊലപ്പെടുത്തിയ കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഭോപ്പാലിലെ ഗായത്രി വിഹാർ കോളനിയിൽ താമസക്കാരിയായ മലയാളി നഴ്സ് ടി.എം. മായ (37)യെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ ഉത്തർപ്രദേശ് സ്വദേശി ദീപക് കട്ടിയാർ (31) ആണ് അറസ്റ്റിലായത്.
Advertisment
സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഹലാല്‍പുര്‍ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.
ബന്ധത്തിൽനിന്ന് പിൻമാറാൻ മായ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്ന് ദീപക് മൊഴി നൽകി. ഇരുവരും തമ്മിൽ അഞ്ചു വർഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us