ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ഡൽഹി ഹൈക്കോടതി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ ഹരജിയിൽ വാദം കേൾക്കുന്നതുവരെ ജാമ്യം അനുവദിക്കില്ല. തിഹാർ ജയിൽ വിടാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കെജ്‌രിവാളിൻ്റെ ജാമ്യത്തെ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുകയായിരുന്നു.
ഹർജി പരിഗണിക്കുന്നതുവരെ വിചാരണക്കോടതി ഉത്തരവിൽ നടപടിയെടുക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മൂന്നുദിവസത്തിനുള്ളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിയിൽ അന്തിമ ഉത്തരവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതുവരെ കെജ്‌രിവാളിന്റെ മോചനം വൈകും.