/sathyam/media/media_files/2025/11/15/nithish-kumar-narendra-modi-kc-venugopal-2025-11-15-19-10-32.jpg)
പട്‌ന: ബീഹാറില്‍ എന്‍.ഡി.എയുടെയുടെ തെരഞ്ഞെടുപ്പ് വിജയം മഹാരാഷട്ര മോഡല്‍ അട്ടിമറിയെന്ന ആക്ഷേപം ശക്തമാകുന്നു. ഫലം ദേശീയ രാഷ്ട്രീയം വീക്ഷിക്കുന്ന ഓരോ ജനാധിപത്യവിശ്വാസിയേയും അതിശയിപ്പിക്കുന്നതും അതോടൊപ്പം ആശങ്കപ്പെടുത്തുന്നതും ഗൗരവമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.
ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എം.പി. ആരോപിച്ചതുപോലെ, ബിഹാര്‍ ഫലം കണ്ട് ഞെട്ടേണ്ടതില്ല. കാരണം, ഇതൊരു 'മഹാരാഷ്ട്ര പാറ്റേണ്‍' ആണ്, അവിടെ തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും കൈകോര്‍ത്ത് ഒത്തുകളിച്ചു വിജയം നേടിയെടുക്കുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/11/15/sanjay-ravath-2025-11-15-19-13-31.jpg)
തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കര്‍ക്കും നേരെ വെറുതെയൊരു ആരോപണം ഉര്‍ത്തുകയല്ല പ്രതിപക്ഷം ചെയ്യുന്നത്. വ്യക്തമായ കണക്കുകളും അവർ മുന്നോട്ടു വെക്കുന്നു.
എസ്.ഐ.ആറിന് ശേഷം 7.42 കോടി വോട്ടര്‍മാര്‍ എന്നതായിരുന്നു കണക്ക്. എന്നാല്‍ 7.45 കോടി വോട്ട് പോള്‍ ചെയ്യപ്പെട്ടതായാണു വിവരം. അധികം പോള്‍ ചെയ്യപ്പെട്ട മൂന്നു ലക്ഷം വോട്ടുകള്‍ എവിടെ നിന്നു വന്നു എന്ന സി.പി.ഐ.എം.എല്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യയുടെ ചോദ്യത്തിനു മറുപടി പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു ബാധ്യതയുണ്ട്.
/filters:format(webp)/sathyam/media/media_files/2025/11/15/deepankar-bhatacharya-2025-11-15-19-21-45.jpg)
കേവലം ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭരണത്തുടര്‍ച്ചയെന്നു വിലയിരുത്തിയാല്‍ അത് അസ്ഥിരപ്പെടുന്ന ജനാധിപത്യത്തെ കണ്ടില്ലെന്നു നടിക്കുന്നതിനു തുല്യമാണെന്നു കോണ്‍ഗ്രസും വ്യക്തമാക്കുന്നു.
അതിസമര്‍ഥമായി തെരഞ്ഞെടുപ്പ് പ്രക്രിയയെ എങ്ങനെ അട്ടിമറിക്കാമെന്നു തുടര്‍ച്ചയായി ബി.ജെ.പി തെളിയിക്കുകയാണ്. നിഷ്പക്ഷതയുടെ മുഖം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതമായ പിന്തുണ ബിജെപിക്കു ലഭിക്കുന്നിടത്തോളം കാലം ഇത്തരം വിജയങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യമാണ് ഇന്നു ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലുള്ളത്.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നയിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടി ചേര്‍ന്നാണ് ഇന്ത്യ സഖ്യത്തിന് ഈ വന്‍ തോല്‍വി സമ്മാനിച്ചതെന്ന് ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
1984-ലെ ചരിത്ര ഭൂരിപക്ഷം ലഭിച്ച തെരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസിനു ലഭിക്കാത്ത 90 ശതമാനത്തിലധികം സ്‌ട്രൈക്ക് റേറ്റ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു ലഭിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന കെ.സി വേണുഗോപാല്‍ എം.പിയുടെ വാദം പ്രസക്തമാണ്.
/filters:format(webp)/sathyam/media/media_files/2025/06/22/images432-kc-venugopal-2025-06-22-00-14-43.jpg)
ജെ.ഡി.യു ഇന്ത്യ സഖ്യത്തിനൊപ്പം ചേര്‍ന്നാല്‍ പോലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പറ്റാത്ത വിധത്തിലുള്ള 'ഡിസൈന്‍ഡ് ഇലക്ഷന്‍ റിസള്‍ട്ടാണ്' ഉണ്ടായിരിക്കുന്നതെന്ന് കെ.സി. പറയുമ്പോള്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിനു സംഭവിച്ചിരിക്കുന്ന അപകടത്തെ കൃത്യമായി വരച്ചു കാണിക്കുന്നുണ്ട്.
എന്‍.ഡി.എയുടെ ഒരു ഘടകകക്ഷിയെപ്പോലെയാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറിയത് എന്നു രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.
കുറുക്കുവഴിയിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള ആയുധം മാത്രമാണ് ഈ നടപടി. ബി.ജെ.പിയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഒരു ഘടകമാണു സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്‍) എന്ന പേരില്‍ നടന്ന വോട്ടര്‍ പട്ടിക ശുദ്ധീകരണം.
ഈ പ്രക്രിയയിലൂടെ ഏകദേശം 67 ലക്ഷം മുതല്‍ 90 ലക്ഷം വരെ വോട്ടര്‍മാരെ പട്ടികയില്‍ നിന്നു നീക്കം ചെയ്തു. 2020-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം 12,800 വോട്ടുകളുടെ വ്യത്യാസത്തിലാണു മഹാസഖ്യത്തിനു ഭരണം നഷ്ടമായതെങ്കില്‍, എസ്.ഐ ആറിലൂടെ ആ അന്തരം 90 ലക്ഷമാക്കി മാറ്റിയാണ് 2025-ലെ തെരഞ്ഞെടുപ്പു നടന്നത്.
തങ്ങള്‍ക്ക് അനുകൂലമായ വോട്ടുകളെ വോട്ടര്‍ പട്ടികയില്‍ നിലനിര്‍ത്തി അല്ലാത്തവയെ ഒഴിവാക്കുന്ന തന്ത്രപരമായ തെരഞ്ഞെടുപ്പ് എന്‍ജിനിയറിങ് വൈഭവമാണു ബി.ജെ.പി പുറത്തെടുത്തത്.
അതിനായി രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്തതും ചെയ്യാത്തതുമായ ഇടപെടിലിലൂടെ എല്ലാ സംവിധാനങ്ങളെയും ദുരുപയോഗിച്ചു എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
പ്രതിപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടു വലിയ അട്ടിമറി എസ്.ഐ.ആറിന്റെ പേരില്‍ നടന്നുവെന്നു കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.
ദളിതര്‍, ആദിവാസികള്‍, ഒ.ബി.സി, ഇ.ബി.സി, ന്യൂനപക്ഷങ്ങള്‍, കുടിയേറ്റ തൊഴിലാളികള്‍, ദരിദ്ര ജനവിഭാഗങ്ങള്‍ എന്നിവരുടെ വോട്ടുകള്‍ ഇല്ലാതാക്കുകയാണു സെക്ഷന്‍ 13 (ഡി) ഉപയോഗിച്ചു ബി.ജെ.പി ചെയ്തത്.
ഏറ്റവും കൂടുതല്‍ വോട്ടുകള്‍ എസ്.ഐ.ആര്‍ മുഖേന ഒഴിവാക്കിയത് ഇന്ത്യ സഖ്യത്തിന്റെ സ്വാധീന മേഖലയായ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചലില്‍ നിന്നാണ്. ഓരോ മണ്ഡലത്തിലും ഏതാണ്ട് എട്ടു ശതമാനം വോട്ടുകള്‍ വരെ ഇവിടെ നിന്ന് ഒഴിവാക്കപ്പെട്ടു എന്നാണു കണക്കുകള്‍.
ഹരിയാനയിലെ 25 ലക്ഷം കള്ളവോട്ടുകള്‍ രാഹുല്‍ ഗാന്ധി വെളിച്ചത്തു കൊണ്ടുവരികയും ബീഹാറിലും വോട്ട് ചോരി നടക്കാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പു നല്‍കുകയും ചെയ്തിട്ടും തെരഞ്ഞെടുപ്പു കമ്മീഷന്‍ നിസംഗത പാലിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംശയാസ്പദമായ ഈ നിശബ്ദത ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പ്രതിപക്ഷത്തിന് ചോദ്യങ്ങള്‍ക്കു തെരഞ്ഞെടുപ്പ് കമ്മീഷനു വ്യക്തമായ മറുപടിയില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us