/sathyam/media/media_files/mBpacup4HVvMbNlVefZc.jpg)
പാ​റ്റ്ന: ബി​ഹാ​റി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം നി​തീ​ഷ് കു​മാ​റി​ന് ന​ൽ​കാ​ൻ എ​ൻ​ഡി​എ​യി​ൽ ധാ​ര​ണ​യാ​യി.
ഡ​ൽ​ഹി​യി​ൽ അ​മി​ത് ഷാ​യു​മാ​യി ജെ​ഡി​യു നേ​താ​ക്ക​ളാ​യ സ​ജ്ജ​യ് ഝാ​യും കേ​ന്ദ്ര​മ​ന്ത്രി ല​ല്ല​ന്‍ സിം​ഗും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.
ജെ​ഡി​യു​വി​ന് 14 മ​ന്ത്രി​മാ​രു​ണ്ടാ​കും.​ ബി​ജെ​പി​ക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദം ഉ​ള്‍​പ്പെ​ടെ 16 മ​ന്ത്രി​മാ​രു​ണ്ടാ​കും.
ചി​രാ​ഗ് പാ​സ്വാ​ന്‍റെ എ​ല്‍​ജെ​പി​ക്ക് മൂ​ന്നും ജി​തി​ന്‍ റാം ​മാ​ഞ്ചി​യു​ടേ​യും ഉ​പേ​ന്ദ്ര കു​ശ്വ​യു​ടേ​യും പാ​ര്‍​ട്ടി​ക​ള്‍​ക്ക് ഓ​രോ മ​ന്ത്രി​സ്ഥാ​ന​വും ല​ഭി​ക്കും.
/filters:format(webp)/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
തി​ങ്ക​ളാ​ഴ്ച എ​ന്‍​ഡി​എ എം​എ​ല്‍​എ​മാ​ര്‍ യോ​ഗം ചേ​ര്‍​ന്ന് ക​ക്ഷി നേ​താ​വാ​യി നി​തീ​ഷ് കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ക്കും. പ​ത്താം ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യി ച​രി​ത്രം സൃ​ഷ്ടി​ക്കാ​നൊ​രു​ങ്ങു​ന്ന നി​തീ​ഷ് തു​ട​ര്‍​ച്ച​യാ​യി അ​ഞ്ച് ത​വ​ണ പ​ദ​വി​യി​ലെ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യുമുണ്ട്.
സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് അ​ടു​ത്ത ബു​ധ​നാ​ഴ്ച​യോ വ്യാ​ഴാ​ഴ്ച​യോ ഗാ​ന്ധി മൈ​താ​ന​ത്ത് ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us