കശ്മീര്‍ താഴ്‌വരയിൽ ബിജെപി മത്സരിക്കുന്നത് 19 സീറ്റുകളില്‍ മാത്രം, 28 സീറ്റുകളില്‍ മത്സരിക്കേണ്ടെന്ന് തീരുമാനം

ജമ്മു കശ്മീരിലെ മൂന്നാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ച അവസാനിച്ചു

New Update
bjp 1

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മൂന്നാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ച അവസാനിച്ചു. കശ്മീര്‍ താഴ്‌വരയിൽ 19 സീറ്റുകളിൽ മാത്രമേ മത്സരിക്കൂ എന്ന് ബിജെപി വ്യക്തമാക്കി.

Advertisment

ജമ്മു കശ്മീരിലെ 90 സീറ്റുകളിലും മത്സരിക്കുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കശ്മീര്‍ താഴ്‌വരയിലെ 47 സീറ്റുകളിൽ 28 സീറ്റുകള്‍ ഒഴിവാക്കാന്‍ ബിജെപി പിന്നീട് തീരുമാനിക്കുകയായിരുന്നു.

Advertisment