ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
/sathyam/media/media_files/2025/04/11/tnhz1hD9wuFggUzkWdYG.jpg)
ചെന്നൈ: തമിഴ്നാട്ടിൽ നിർണായക രാഷ്ട്രീയ നീക്കം നടത്തി. എഐഡിഎംകെ വീണ്ടും എൻഡിഎ മുന്നണിയിലെത്തി. ഇതോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒന്നിച്ചു മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു.
Advertisment
2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ എഐഡിഎംകെ എൻഡിഎ സഖ്യത്തിൽ മത്സരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് എഐഡിഎംകെ വീണ്ടും എൻഡിഎയിൽ എത്തുന്ന കാര്യം പ്രഖ്യാപിച്ചത്.
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഡിഎംകെ നേതാവ് ഇ. പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. കൂടാതെ തമിഴ്നാട്ടിൽ അണ്ണാഡിഎംകെയുടെ നേതൃത്വത്തിലായിരിക്കും മുന്നണി.