New Update
/sathyam/media/media_files/JZR3OfBbVqzzALxXucCL.jpg)
ന്യൂഡൽഹി: ഭരണഘടനയെ തകർക്കാൻ ബിജെപി ആഗ്രഹിക്കുന്നു എന്ന രാഹുൽ ഗാന്ധിയുടെ വിമര്‍ശനത്തിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി.
Advertisment
ബിജെപിയുടെ ഒരു പ്രതിനിധി സംഘം ഇന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടുവെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അർജുൻ റാം മേഘ്‌വാൾ പറഞ്ഞു.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി കള്ളം പറയുന്നുവെന്ന് തങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. ബിജെപി ഭരണഘടന തകര്‍ക്കുമെന്ന് രാഹുല്‍ കള്ളം പറയുന്നതായും അർജുൻ റാം മേഘ്‌വാൾ പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് ഇത് ശീലമാണെന്നും മുന്നറിയിപ്പും നോട്ടീസുകളും നൽകിയിട്ടും ഇതിൽ നിന്ന് രാഹുൽ പിന്മാറുന്നില്ലെന്നുംകമ്മീഷനെ അറിയിച്ചതായും മേഘ്‌വാൾ അറിയിച്ചു. ബിഎൻഎസ് സെക്ഷൻ 353 പ്രകാരം രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us