ബി.ജെ.പി പ്രകടനപത്രിക സമിതിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നയിക്കും; 27 അംഗ സമിതിയില്‍ കേരളത്തില്‍ നിന്ന് അനില്‍ ആന്റണി മാത്രം

കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, പിയുഷ് ഗോയല്‍ എന്നിവർ യഥാക്രമം കൺവീനർ, കോ–കണ്‍വീനർ ചുമതല വഹിക്കും. മധ്യപ്രദേശ്, അസം, ഛത്തീസ്ഗഢ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമിതിയിലുണ്ട്.  

New Update
anil antony-3

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക തയാറാക്കാനുള്ള ബി.ജെ.പിയുടെ സമിതിയില്‍ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയും. കേരളത്തില്‍ നിന്ന് അനില്‍ മാത്രമാണ് സമിതിയില്‍ ഇടം നേടിയത്. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും സമിതിയില്‍ അംഗമാണെങ്കിലും, അദ്ദേഹം കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്.

Advertisment

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് പേരുകള്‍ പ്രഖ്യാപിച്ചത്. 27 അംഗ സമിതിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നയിക്കും. കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, പിയുഷ് ഗോയല്‍ എന്നിവർ യഥാക്രമം കൺവീനർ, കോ–കണ്‍വീനർ ചുമതല വഹിക്കും. മധ്യപ്രദേശ്, അസം, ഛത്തീസ്ഗഢ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമിതിയിലുണ്ട്.  

Advertisment