/sathyam/media/media_files/b2nRn6AddRPP5iYEFno6.jpg)
പട്‌ന: തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ ബിജെപി ഏജൻ്റ് എന്ന് വിളിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് മനസിലായപ്പോള്‍ ബിജെപി പ്രശാന്ത് കിഷോറിനെ ഉപയോഗിക്കുകയാണെന്നാണ് തേജസ്വിയുടെ വാദം.
ജാൻ സൂരജ് എന്ന സ്വന്തം പാർട്ടിയുള്ള പ്രശാന്ത് കിഷോർ ബിഹാറിലെ ഒരു പ്രധാന രാഷ്ട്രീയ മുഖമാണ്. അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് പ്രശാന്ത് കിഷോറിനെ ജെ.ഡി.യുവിന്റെ ദേശീയ വൈസ് പ്രസിഡന്റ് ആക്കിയതെന്ന് നിതീഷ് കുമാര്‍ പോലും പറഞ്ഞിട്ടുണ്ടെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.
നാളിതുവരെ, അമിത് ഷായോ പ്രശാന്ത് കിഷോറോ ആ അവകാശവാദം നിഷേധിച്ചിട്ടില്ല. അദ്ദേഹം ബിജെപിക്കൊപ്പമാണെന്നും തേജസ്വി ആരോപിച്ചു. പ്രശാന്ത് കിഷോര്‍ തന്റെ പാര്‍ട്ടിയിലെ ജില്ലാ പ്രസിഡന്റുമാര്‍ക്ക് ശമ്പളം കൊടുക്കുന്നുണ്ട്. അദ്ദേഹത്തിന് എവിടെ നിന്നാണ് പണം ലഭിക്കുന്നത്. ബിജെപി അവരുടെ തന്ത്രത്തിന്റെ ഭാഗമായി പ്രശാന്തിന് പണം നല്‍കുന്നുണ്ടെന്നും തേജസ്വി ആരോപിച്ചു.