/sathyam/media/media_files/2026/01/02/narendra-modi-5-2026-01-02-20-49-48.jpg)
കൊൽക്കത്ത: ബംഗ്ലാദേശിൽ സമീപകാലത്ത് ഹിന്ദുകൾക്കെതിരായ ആക്രമണങ്ങൾ വ്യാപകമായി അരങ്ങേറുകയാണ്.
ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി, ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ ബംഗ്ലാദേശ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈന്ദവ സംഘടനകൾ രാജ്യത്തിൻ്റെ പല ഭാഗത്തും ഈ വിഷയം ഉയർത്തി പ്രതിഷേധവും സംഘടിപ്പിച്ചു. വിഷയം കൂടുതൽ ചർച്ചയാകുമ്പോഴും വിഷയത്തിൽ വലിയ പ്രതിഷേധം ഉയരുമ്പോഴും ഹിന്ദു വോട്ട് ബാങ്ക് തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്.
പശ്ചിമ ബംഗാൾ, അസം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഈ വിഷയം ചർച്ചയാക്കി നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി വിലയിരുത്തൽ.
ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുകൾ ആക്രമിക്കപെടുമ്പോൾ സിഎഎയുടെ അനിവാര്യത വ്യക്തമാവുകയാണെന്ന് ബിജെപിയുടെ പ്രാദേശിക നേതാക്കൾ പറയുന്നു.
പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് മുസ്‌ലിം സമുദായത്തിൻ്റെ പിന്തുണ ലഭിക്കുമ്പോൾ ഹിന്ദു വോട്ട് ബാങ്ക് തങ്ങൾക്ക് അനുകൂലമായാൽ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
അസമിൽ ന്യൂനപക്ഷ വോട്ട് ബിജെപിക്കെതിരെ നിൽക്കുമ്പോൾ ഹിന്ദു വോട്ട് കേന്ദ്രീകരണം ബിജെപിക്ക് അനുകൂലമാകുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ, ബംഗ്ലാദേശിലെ ഹിന്ദു ആക്രമണത്തിലും രാഷ്ട്രീയ നേട്ടം തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us