ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിൽ ബിജെപി-ടിഎംസി സംഘർഷം രൂക്ഷം

ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ചർച്ച ചെയ്യാനും തിരുത്തൽ നടപടികൾ ആലോചിക്കാനും ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ ഉത്തർപ്രദേശിലെത്തി.

author-image
shafeek cm
New Update
bjp tmc flag

ദില്ലി : ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ വൻ വിജയത്തിന് ശേഷം പശ്ചിമ ബംഗാളിൽ ബിജെപി-ടിഎംസി സംഘർഷം രൂക്ഷം. പലയിടത്തും തൃണമൂൽ അക്രമം അഴിച്ചു വിടുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രാജ്ഭവന് മുന്നിൽ പ്രതിഷേധം തുടങ്ങി. അക്രമത്തിന് ഇരയായവരുടെ ബന്ധുക്കൾക്ക് ഒപ്പമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതിഷേധം.

Advertisment

ബിജെപിക്ക് ഭരിക്കാൻ അവകാശമില്ലെന്ന സന്ദേശമാണ് ജനം നല്കുന്നതെന്നും എൻഡിഎ സഖ്യകക്ഷികൾ ഇക്കാര്യം മനസിലാക്കണമെന്നും ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജി പ്രതികരിച്ചു. ഉത്തരേന്ത്യയിലെ ബിജെപിയുടെ പരാജയം രാജ്യത്തെ അന്തരീക്ഷം മാറിയതിന് തെളിവാണെന്നും മമത വിലയിരുത്തി.

എന്നാൽ അതേ സമയം, ഹിമാചലിലെയും ഉത്തരാഖണ്ഢിലെയും ഫലം വിലയിരുത്തുമെന്ന് ബിജെപി വ്യകതമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ചർച്ച ചെയ്യാനും തിരുത്തൽ നടപടികൾ ആലോചിക്കാനും ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ ഉത്തർപ്രദേശിലെത്തി.

west bengal
Advertisment