New Update
/sathyam/media/media_files/WJmdCIiWaZN98guUqV8H.jpg)
ബെംഗളൂരു: സംസ്ഥാന ബിജെപി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി തട്ടിപ്പ് ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കെ.എൻ. ജഗദേഷ് കുമാർ കർണാടക സർക്കാരിന് പരാതി നൽകി.
Advertisment
/filters:format(webp)/sathyam/media/media_files/2025/03/23/Dr0kD5gSOHCPMLQJvVx2.jpg)
കർണാടക ഇൻഡസ്ട്രിയൽ ഏരിയസ് ഡെവലപ്‌മെന്റ് ബോർഡുമായി (KIADB) ബന്ധപ്പെട്ട ഭൂമി തട്ടിപ്പുകളിലാണ് രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണമുയർന്നിരിക്കുന്നത്.
ഈ വിഷയത്തിൽ വിശദമായതും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാണ് ജഗദേഷ് കുമാർ തന്റെ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ടത്തിൽ മാത്രമേ സത്യം പുറത്തുവരൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പരാതി കർണാടക സർക്കാർ പരിഗണിച്ചു വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us