/sathyam/media/media_files/2025/12/26/bluebird-block-2-2025-12-26-14-16-55.jpg)
ശ്രീഹരിക്കോട്ട: ഏത് കാട്ടിലും മരുഭൂമിയിലും കടലിലുമെല്ലാം ഇനി അതിവേഗ ഇന്റർനെറ്റ് ലഭ്യമാവും. ടവറുകളോ ഒപ്റ്റിക് ഫൈബർ കേബുകളുകളും ഇല്ലാതെ ഉപഗ്രഹത്തിൽ നിന്നു നേരിട്ടു മൊബൈലുകളിലേക്ക് അതിവേഗ ഇന്റർനെറ്റെത്തിക്കുന്നതിനുള്ള സംവിധാനമാണ് വരുന്നത്.
ഇതിനായുള്ള അത്യാധുനിക, വാർത്താവിനിമയ ബ്ലൂബേർഡ് ബ്ലോക്ക്–2വെന്ന വമ്പൻ അമേരിക്കൻ ഉപഗ്രഹത്തെ ഐ.എസ്.ആർ.ഒയാണ് വിജയകരമായി വിക്ഷേപിച്ചത്.
/filters:format(webp)/sathyam/media/media_files/2025/12/26/lvm3-m6-mission-2025-12-26-14-27-56.jpg)
അമേരിക്കൻ കമ്പനിയായ എ.എസ്.ടി. മൊബൈലിന്റേതാണ് ഉപഗ്രഹം. ഇതോടെ വാർത്താവിനിമയ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ വിക്ഷേപണം.
ലോകമെമ്പാടുമുള്ള സ്മാർട്ട്‌ഫോണുകളിലേക്ക് നേരിട്ട് അതിവേഗ സെല്ലുലാർ ബ്രോഡ്ബാൻഡ് നൽകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന അടുത്ത തലമുറ ആശയവിനിമയ ഉപഗ്രഹമാണിത്.
നിലവിൽ ലോകത്ത് ഇത്തരത്തിലുള്ള വേറെ ഉപഗ്രഹമില്ല. മരുഭൂമിയിലും കടലിന് നടുവിലും പർവ്വതങ്ങൾക്ക് മുകളിലുമെല്ലാം മൊബൈൽ ഡിവൈസുകളിൽ ടവറില്ലാതെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതിനായി മൊബൈൽ ഫോണിൽ പ്രത്യേക ആന്റിനയോ സംവിധാനങ്ങളോ ഒന്നും വേണ്ടിവരില്ല.
ഉപഗ്രഹത്തിൽ നിന്നു നേരിട്ടു മൊബൈലുകളിലേക്ക് അതിവേഗ ഇന്റർനെറ്റെത്തിക്കുന്നതിനുള്ള ഉപഗ്രഹം 6500കിലോഗ്രാം ഭാരമുള്ളതാണ്. ഏറ്റവും വലിയ വാണിജ്യ വാർത്താ വിനിമയ ഉപഗ്രമെന്ന ഖ്യാതിയും ബ്ലൂബേർഡ് ബ്ലോക്ക് –2വിനാണ്.
/filters:format(webp)/sathyam/media/media_files/2025/12/26/bluebird-block-2-2-2025-12-26-14-28-14.jpg)
വാണിജ്യവും സർക്കാർ ആവശ്യങ്ങളും ഒരുപോലെ ലക്ഷ്യമിടുന്നതാണ് ഈ ശൃംഖല. എ.എസ്.ടി മൊബൈലും ന്യൂസ്പെയ്സ് ലിമിഡറ്റും ചേർന്നുള്ള കരാർ അനുസരിച്ചാണ് ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാണിജ്യവിക്ഷേപണം നടത്തിയത്.
ഡയറക്ട്-ടു-മൊബൈൽ കണക്റ്റിവിറ്റിയാണ് ഇനിയുണ്ടാവുക. സാധാരണ സ്മാർട്ട് ഫോണുകളിലേക്ക് നേരിട്ട് സാറ്റലൈറ്റ് വഴി ഇന്റർനെറ്റും സിഗ്നലും എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഫോണുകളിൽ തടസ്സമില്ലാത്ത 4G, 5G ഹൈ-സ്പീഡ് ഇന്റർനെറ്റ്, വോയിസ് കോളുകൾ, വീഡിയോ സ്ട്രീമിംഗ് എന്നിവ ലഭ്യമാക്കാൻ ഇത് സഹായിക്കും. മൊബൈൽ ടവറുകൾ ഇല്ലാത്ത സ്ഥലങ്ങളിലും ബഹിരാകാശത്തുനിന്ന് നേരിട്ട് ഫോണിലേക്ക് സിഗ്നലുകൾ എത്തും.
കടലിലായാലും വനത്തിലായാലും മരുഭൂമിയിലായാലും മൊബൈൽ കവറേജ് ലഭിക്കും. ടവറുകൾ സ്ഥാപിക്കാൻ കഴിയാത്ത ഭീമമായ പ്രദേശങ്ങളിൽ ഇത് വലിയ അനുഗ്രഹമാണ്.
/filters:format(webp)/sathyam/media/media_files/2025/12/26/bluebird-block-2-3-2025-12-26-14-30-38.jpg)
സാധാരണ സാറ്റലൈറ്റ് ഇന്റർനെറ്റിന് പ്രത്യേക ആന്റിനയോ മോഡമോ വേണം. എന്നാൽ ബ്ലൂബേർഡ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ നിങ്ങളുടെ കയ്യിലുള്ള സാധാരണ സ്മാർട്ട് ഫോൺ മാത്രം മതി.
പ്രകൃതിക്ഷോഭങ്ങൾ കാരണം ഭൂമിയിലെ ടവർ സംവിധാനങ്ങൾ തകരുമ്പോൾ, ഈ ഉപഗ്രഹം വഴി വാർത്താവിനിമയം തടസ്സമില്ലാതെ തുടരാം. ഓരോ കവറേജ് സെല്ലിലും 120 എംബിപിഎസ് വരെ വേഗതയിൽ ഡാറ്റ നൽകാൻ ഈ ഉപഗ്രഹത്തിന് ശേഷിയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us