ബോയിലര്‍ പൊട്ടിത്തെറിച്ചു ! ഹരിയാനയില്‍ ഫാക്ടറിയിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്‌

ഹരിയാനയില്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ നിരവധി പേര്‍ക്ക് പരിക്ക്. റെവാരിയിലെ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

New Update
revari

ചണ്ഡീഗഡ്: ഹരിയാനയില്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ നിരവധി പേര്‍ക്ക് പരിക്ക്. റെവാരിയിലെ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. അഗ്നിശമനസേനയും, ആംബുലന്‍സും, പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. 

Advertisment

റെവാരിയിലെ ധരുഹേര മേഖലയിലാണ് സംഭവം നടന്നതെന്ന് സിവിൽ സർജൻ ഡോ.സുരേന്ദർ യാദവ് പറഞ്ഞു. ഫാക്ടറിയിലേക്ക് ആംബുലന്‍സുകള്‍ അയച്ചതായും, 40-ഓളം പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒരാളെ റോഹ്തക്കിലെ ആശുപത്രിയിലേക്ക് മാറ്റി. 

'ലൈഫ് ലോംഗ് ഫാക്ടറി'യില്‍ വൈകുന്നേരം ഏഴ് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് 'ദി ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും, ആവശ്യത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയതായും  റോഹ്തക്കിലെ പിജിഐഎംഎസ് ഡയറക്ടർ ഡോ എസ്എസ് ലോഹ്ചബ് അറിയിച്ചു.

Advertisment