Advertisment

കുട്ടിയെ തട്ടിക്കൊണ്ടുപോയത് 14 മാസം മുമ്പ്, പിടിക്കപ്പെടാതിരിക്കാന്‍ സന്യാസവേഷത്തില്‍ താമസം; ഒടുവില്‍ പിടികൂടാനെത്തിയ പൊലീസ് കുഴങ്ങി; തട്ടിക്കൊണ്ടുപോയ പ്രതിയെ വിട്ടുപിരിയാനാകാതെ രണ്ട് വയസുകാരന്‍, കരച്ചിലടക്കാനാകാതെ കിഡ്‌നാപ്പറും-വീഡിയോ

തട്ടിക്കൊണ്ടുപോയ പ്രതിയെ വിട്ടുപോകാനാകാതെ 14കാരന്‍. ജയ്പുരിലാണ് സംഭവം. കുട്ടിയെ പിരിയിനാകാതെ കിഡ്‌നാപ്പറും കരയുന്നുണ്ട്

New Update
jpr kdnpr

ജയ്പുര്‍: തട്ടിക്കൊണ്ടുപോയ പ്രതിയെ വിട്ടുപോകാനാകാതെ 14കാരന്‍. ജയ്പുരിലാണ് സംഭവം. കുട്ടിയെ പിരിയാനാകാതെ കിഡ്‌നാപ്പറും കരയുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Advertisment

സിനിമയെ വെല്ലുന്ന രംഗങ്ങളാണ്‌ ജയ്പൂരിലെ സംഗനേർ സദർ പൊലീസ് സ്റ്റേഷനില്‍ നടന്നത്. 14 മാസം മുമ്പാണ് തനൂജ് ചാഹര്‍ എന്നയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അന്ന് 11 മാസം മാത്രമായിരുന്നു കുട്ടിയുടെ പ്രായം.

ഒടുവില്‍ പൊലീസ് പ്രതിയെയും കുട്ടിയെയും കണ്ടെത്തിയപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പരസ്പരം പിരിയാനാകാതെ പ്രതിയും കുട്ടിയും പൊട്ടിക്കരയുകയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ പ്രതിയിൽ നിന്ന് ബലമായി വേർപെടുത്തി അമ്മയ്ക്ക് കൈമാറിയെങ്കിലും കുട്ടി കരച്ചിൽ തുടർന്നു.

ഉത്തര്‍ പ്രദേശിലെ ആഗ്ര സ്വദേശിയായ പ്രതി തനൂജ് കുട്ടിയുടെ അമ്മയുടെ ബന്ധുവാണ്. തനൂജ് ചാഹർ മുമ്പ് അലിഗഡിലെ റിസർവ് പൊലീസ് ലൈനിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

വൃന്ദാവനത്തിലെ പരിക്രമ പാതയിൽ യമുനാ നദിക്ക് സമീപം ഖദർ പ്രദേശശത്ത് സന്യാസിയുടെ രൂപത്തിലാണ് ഇയാള്‍ താമസിച്ചിരുന്നത്. പൊലീസ് നടപടികളിൽ നല്ല പരിചയമുള്ളതിനാൽ ഒളിവിൽ കഴിയുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാൻ ഇടയ്ക്കിടെ സ്ഥലം മാറ്റി.

തന്നെ തിരിച്ചറിയാതിരിക്കാന്‍ താടിയും മുടിയും ഇയാള്‍ വളര്‍ത്തിയിരുന്നു. മാത്രമല്ല താടിയില്‍ ഛായവും പൂശി.  ഓഗസ്റ്റ് 22 ന് തനൂജ് ചാഹറിനെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘം മഥുര, ആഗ്ര, അലിഗഡ് എന്നിവിടങ്ങളിൽ എത്തി. പ്രതിയെ പിടികൂടാന്‍ പൊലീസ് ഉദ്യോഗസ്ഥരും സന്യാസിയുടെ വേഷം ധരിച്ചാണ് എത്തിയത്.

ആഗസ്റ്റ് 27ന് തനൂജ് അലിഗഢിലേക്ക് പോയതായി അവർക്ക് വിവരം ലഭിച്ചു. പിടികൂടാൻ പൊലീസ് എത്തിയപ്പോൾ തട്ടിക്കൊണ്ടുപോയ കുട്ടിയെ കൈയ്യിൽ പിടിച്ച് വയലിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. 8 കിലോമീറ്ററോളം ഓടിച്ചാണ് പൊലീസ് പിടികൂടിയത്.

കുട്ടിയുടെ അമ്മയ്‌ക്കൊപ്പം ജീവിക്കാന്‍ പ്രതിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ കുട്ടിയുടെ അമ്മ ഇത് വിസമ്മതിച്ചതോടെ പ്രതി സഹായികളേയും കൂട്ടി കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. 

Advertisment