/sathyam/media/media_files/kW3S5IUq8IOCUM5XdG9U.jpg)
ഭോപ്പാല്‍: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിലെ ബിഎസ്പി സ്ഥാനാര്‍ത്ഥി വീടുവിട്ടിറങ്ങി. ഭാര്യയും കോണ്‍ഗ്രസ് എംഎല്‍എയുമായ അനുഭ മുഞ്ചാരെയുമായുള്ള 'ആശയപരമായ തര്‍ക്കം' മൂലമാണ് ബാലാഘട്ട് മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർത്ഥി കങ്കർ മുഞ്ചാരെ വീടുവിട്ടിറങ്ങിയത്. വ്യത്യസ്ത ആശയങ്ങൾ പിന്തുടരുന്ന രണ്ട് പേർ വോട്ടെടുപ്പ് സമയത്ത് ഒരു കുടക്കീഴിൽ താമസിക്കരുതെന്ന് കങ്കര്‍ മുഞ്ചാരെ പറഞ്ഞു.
ഏപ്രിൽ 19 ന് വോട്ടെടുപ്പ് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമെന്ന് ബിഎസ്പി നേതാവ് പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
“വെള്ളിയാഴ്‌ച ഞാൻ എൻ്റെ വീട് വിട്ടിറങ്ങി. ഒരു അണക്കെട്ടിനടുത്തുള്ള ഒരു കുടിലിലാണ് ഇപ്പോൾ താമസിക്കുന്നത്. വ്യത്യസ്ത ആശയങ്ങൾ പിന്തുടരുന്ന രണ്ട് വ്യക്തികൾ ഒരു കുടക്കീഴിൽ താമസിക്കുന്നുണ്ടെങ്കിൽ, അത് ഒത്തുകളിയാണെന്ന് ആളുകൾ കരുതും, ”അദ്ദേഹം പറഞ്ഞു. ഭർത്താവിൻ്റെ നിലപാടിൽ തനിക്ക് വേദനയുണ്ടെന്ന് അനുഭ പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us