ഡല്‍ഹി: 2025 ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ആരംഭിക്കും.
ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. തുടര്‍ച്ചയായ എട്ടാം തവണയും ബജറ്റ് അവതരിപ്പിച്ച് നിര്‍മല സീതാരാമന്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കാനൊരുങ്ങുകയാണ്
നേരത്തെ 1951 നും 1956 നും ഇടയില്‍ തുടര്‍ച്ചയായി ആറ് തവണ സി.ഡി. ദേശ്മുഖ് ബജറ്റ് അവതരിപ്പിച്ചിരുന്നു. മൊറാര്‍ജി ദേശായി ആറ് തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആകെ 10 തവണ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡ് അദ്ദേഹത്തിനുണ്ട്.
ജനുവരി 31ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തോടെ ബജറ്റ് സമ്മേളനം ആരംഭിക്കും. 2025 ഫെബ്രുവരി 1 ശനിയാഴ്ചയാണെങ്കിലും എന്‍എസ്ഇയിലും ബിഎസ്ഇയിലും വ്യാപാരം തുടരും. ഇതിനുശേഷം സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 13ന് അവസാനിക്കും. രണ്ടാം സെഷന്‍ മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 4 വരെ തുടരും.
ഈ ബജറ്റില്‍ സാധാരണക്കാരന് ഏറെ പ്രതീക്ഷകളുണ്ട്. ആദായ നികുതി സ്ലാബിലെ മാറ്റമാണ് ഏറ്റവും വലിയ പ്രതീക്ഷ. ഇതില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ കഴിയുന്ന തരത്തില്‍ ശമ്പളപരിധി വര്‍ധിപ്പിക്കാം
ഇതോടൊപ്പം പണപ്പെരുപ്പവും ആരോഗ്യപരിപാലനച്ചെലവുകളും നിയന്ത്രിക്കുമെന്ന പ്രതീക്ഷയുമുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തുമെന്നും പ്രതീക്ഷിക്കുന്നു.
വിവിധ മേഖലകള്‍ക്കും ബജറ്റില്‍ വലിയ പ്രതീക്ഷയുണ്ട്. വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ട്.
ഇതിനുപുറമെ, കൃഷി, തൊഴില്‍, പരിസ്ഥിതി തുടങ്ങിയ മേഖലകളിലും പുതിയ നടപടികള്‍ പ്രഖ്യാപിച്ചേക്കും
ഈ ബജറ്റ് സമ്മേളനം ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതോടൊപ്പം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.