Advertisment

ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവ്. 12ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല. മാസം ഒരുലക്ഷം ശമ്പളം കിട്ടുന്നവര്‍ക്കും മുഴുവന്‍ തുകയും വീട്ടില്‍ കൊണ്ടുപോകാം. കേന്ദ്രത്തിന് ഒരുലക്ഷം കോടിയുടെ വരുമാന നഷ്ടം. ഇളവു നല്‍കിയ തുക വിപണിയിലേക്കിറങ്ങി വേറെ വഴിക്ക് നികുതിയായി തന്നെ തിരിച്ചെത്തുമെന്ന് കേന്ദ്രം. രാജ്യത്തെ അദ്ഭുതപ്പെടുത്തി നിര്‍മ്മലയുടെ ബജറ്റ്

ആദായ നികുതി വ്യവസ്ഥ പ്രകാരം ശമ്പളക്കാരായ നികുതിദായകര്‍ക്ക് 7.75 ലക്ഷം രൂപ വരെ ആദായ നികുതി ബാധ്യത വരുന്നില്ല.

New Update
budjet

ഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവ് അനുവദിച്ച് കേന്ദ്രബജറ്റ് രാജ്യമാകെ തരംഗമായി മാറുകയാണ്.

Advertisment

12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതി ബാദ്ധ്യതയിൽ നിന്നൊഴിവാക്കിയ തീരുമാനം നാലുകോടി മാസവരുമാനക്കാര്‍ക്ക് ഗുണംചെയ്യുമെന്നാണ് വിലയിരുത്തൽ.  


ഡൽഹിയടക്കം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ തൂത്തുവാരുകയെന്നതാണ് ബജറ്റ് പ്രഖ്യാപനത്തിന്റെ രാഷ്ട്രീയ ലക്ഷ്യം. എന്നാൽ മദ്ധ്യവർഗത്തിനും ശമ്പളക്കാർക്കും അവരുടെ ജീവിതം മാറ്റിമറിക്കുന്ന പ്രഖ്യാപനമാണ് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത്


ഒരു ലക്ഷം കോടി രൂപയാണ് ഇതിലൂടെ കേന്ദ്രത്തിന് വരുമാന നഷ്ടമുണ്ടാവുന്നത്. പരോക്ഷ നികുതിയിലൂടെ ഇത് തിരിച്ചെത്തുമെന്നാണ് കണക്കുകൂട്ടൽ. സാധാരണക്കാർക്ക് വലിയ ആശ്വാസമായ തീരുമാനമാണ് ബജറ്റിലേത്.

4242

മദ്ധ്യവർഗത്തിന് അയ്യായിരവും ആറായിരവും മാസംതോറും ലാഭിക്കാനാവുന്ന സുപ്രധാന തീരുമാനമാണിത്. ഈ തുക വിപണിയിലേക്ക് തിരിച്ചുവരുമെന്നും സമ്പദ് വ്യവസ്ഥ കൂടുതൽ ചലനാത്മകമാവുമെന്നുമാണ് കേന്ദ്രം കരുതുന്നത്.

10ലക്ഷം വരെ ആദായനികുതി ഇളവ് നൽകുമെന്നായിരുന്നു പ്രതീക്ഷ. ആരും പ്രതീക്ഷിക്കാത്ത ഇളവാണ് 12ലക്ഷം വരെ നൽകിയത്. ഏറ്റവുമധികം പേർ നികുതിദായകരായി ഉള്ളത് ഈ വരുമാന പരിധിയിലാണ്.


ഒരുലക്ഷം രൂപ വരെ ശമ്പളമുള്ളവർക്ക് ഇനി നികുതി അടയ്ക്കേണ്ടതില്ല.  പ്രതിമാസം അയ്യായിരവും ആറായിരവും രൂപ നികുതി അടയ്ക്കേണ്ടവർക്ക് ആശ്വാസമാണ്. വ്യാപാര മേഖലയിലേക്ക് ഈ തുക തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്


നിലവിലെ നികുതി ഘടന പ്രകാരം 3 ലക്ഷം രൂപവരെ വരുമാനമുള്ളവരാണ് ആദായനികുതി ബാധ്യത ഇല്ലാത്തവർ.  

BUDJETUntitledbudj

3 ലക്ഷത്തിന് മുകളിൽ 7 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് 5%, 7 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപവരെ 10%, 10 ലക്ഷത്തിന് മുകളിൽ 12 ലക്ഷം രൂപവരെയുള്ളവർക്ക് 15%, 12 ലക്ഷത്തിന് മുകളിൽ 15 ലക്ഷം രൂപവരെയുള്ളവർക്ക് 20%, 15 ലക്ഷത്തിന് മുകളിൽ 30% എന്നിങ്ങനെയാണ് സ്ലാബുകൾ. ഇതിൽ 12ലക്ഷം വരെയാണ് നികുതി ഒഴിവാക്കിയത്. എല്ലാ വിഭാഗം നിക്ഷേപകര്‍ക്കുമുള്ള ഏഞ്ചല്‍ ടാക്‌സ് കഴിഞ്ഞ ബജറ്റിൽ നിര്‍ത്തലാക്കിരുന്നു.  

ആദായനികുതി ഇളവിന് കാരണങ്ങൾ പലതാണ്. ജനങ്ങളുടെ കൈയിൽ പണമെത്താത്തതിനാൽ വളർച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളർച്ച പ്രതീക്ഷിച്ചിരുന്നത് 6.4 ശതമാനമായിരുന്നെങ്കിലും അതിലേക്ക് എത്താനായില്ല.

നാല് വര്‍ഷത്തിനിടയിലെ കുറഞ്ഞ വളര്‍ച്ചാനിരക്കായിരുന്നു. ഇതിനൊപ്പം സമ്പദ്‍വ്യവസ്ഥയുടെ 58 ശതമാനമായ സ്വകാര്യ ഉപഭോഗം സമ്മര്‍ദ്ദത്തിലാണ്. ഇടത്തരക്കാരുടെ ചെലവാക്കല്‍ രീതി കുറഞ്ഞതാണ് ഇതിന് കാരണം. നികുതി കുറയ്ക്കുന്നത് വഴി ജനങ്ങളുടെ കയ്യില്‍ കൂടുതല്‍ പണമെത്തുകയും മൊത്തം സാമ്പത്തിക പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും.

budjet


പണപ്പെരുപ്പം വില്ലനായി തുടരുകയാണ്. മൊത്തത്തിലുള്ള പണപ്പെരുപ്പം കുറയുന്നുണ്ടെങ്കിലും ഭക്ഷവസ്തുക്കളുടെ വില കയറ്റം 8.39 ശതമാനത്തിലാണ്. പച്ചക്കറി വില 26 ശതമാനമാണ് ഉയര്‍ന്നത്. ഈ ഘട്ടത്തില്‍ ആദായ നികുതി സ്ലാബ് കുറച്ചത് കുടുംബങ്ങള്‍ക്ക് ആശ്വാസമാകും. ഇക്കാരണങ്ങളാലാണ് നികുതി പരിഷ്കാരത്തിലേക്ക് സര്‍ക്കാര്‍ കടന്നത്


ആദായ നികുതി വ്യവസ്ഥ പ്രകാരം ശമ്പളക്കാരായ നികുതിദായകര്‍ക്ക് 7.75 ലക്ഷം രൂപ വരെ ആദായ നികുതി ബാധ്യത വരുന്നില്ല.

ഈ പരിധിയാണ് 12ലക്ഷമാക്കി ഉയര്‍ത്തിയത്. വ്യക്തികൾക്കുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75000 രൂപ കൂടിയാവുന്നതോടെ 12.75ലക്ഷം രൂപ വരെ ശമ്പളമുള്ളവർക്ക് നികുതിയടയ്ക്കേണ്ടതില്ല.

Advertisment